ന്യൂ​ന​പ​ക്ഷാ​നു​പാ​തം കോ​ട​തി​വി​ധി​ക​ൾ ന​ട​പ്പി​ലാ​ക്ക​ണം: ഭീ​മ ഹ​ർ​ജി ന​ൽ​കു​മെ​ന്ന് എ​സി​സി​എ
Friday, January 28, 2022 10:41 PM IST
കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ലെ ആ​നു​കൂ​ല്യം പ​ങ്കു​വ​യ്ക്ക​ലി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന 80 : 20 അ​നു​പാ​തം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി ശ​രി​വ​ച്ച സു​പ്രീം​കോ​ട​തി വി​ധി​ക​ൾ ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ഓ​ൾ ക്രി​സ്ത്യ​ൻ ക​മ്യൂ​ണി​റ്റി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​നു​കൂ​ല്യ​ങ്ങ​ളും സ്കോ​ള​ർ​ഷി​പ്പു​ക​ളും ഇ​നി മു​ത​ൽ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് ഹൈ​ക്കോ​ട​തി വി​ധി. ഇ​തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​രും എ​സ്എ​സ്എം കേ​ര​ള സം​സ്ഥാ​ന ക​മ്മി​റ്റി​യും മൈ​ന​റോ​ട്ടീ​സ് ഇ​ന്ത്യ​ൻ​സ് പ്ലാ​നിം​ഗ് ആ​ൻ​ഡ് വി​ജി​ല​ൻ​സ് ട്ര​സ്റ്റു​മ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി വി​ധി​യെ ശ​രി​വ​ച്ച സു​പ്രീം​കോ​ട​തി എ​തി​ർ​ക​ക്ഷി​ക​ൾ​ക്കു നോ​ട്ടീ​സ് അ​യ​യ്ക്കാ​നും ഉ​ത്ത​ര​വി​ട്ടു. ഇ​ത്ത​രം വി​ധി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും ക്രൈ​സ്ത​വ​ർ​ക്കു ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ളും പൗ​രാ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി അ​ഞ്ചു​ല​ക്ഷം പേ​ർ ഒ​പ്പി​ട്ട ഒ​രു ഭീ​മ​ഹ​ർ​ജി ഓ​ൾ ക്രി​സ്ത്യ​ൻ ക​മ്യൂ​ണി​റ്റി അ​സോ​സി​യേ​ഷ​ൻ ന​ൽ​കും.

ജി​ല്ല​യി​ൽ നി​ന്നും അ​ര​ല​ക്ഷം ഒ​പ്പു​ക​ൾ ശേ​ഖ​രി​ച്ചു ന​ല്കാ​ൻ ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ബി​ജു ജോ​ഷ്വാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ തോ​മ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ണ്‍​വീ​ന​ർ ഡേ​വി​ഡ് തോ​മ​സ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ​മാ​രാ​യ സാ​ബു തോ​ട്ട​ത്തി​ൽ, രാ​ജു തോ​മ​സ്, ബി​ജു നൈ​നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.