ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് മ​രി​ച്ചു
Friday, January 28, 2022 10:39 PM IST
കോ​ന്നി: പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ത​ണ്ണി​ത്തോ​ട് മേ​ട​പ്പാ​റ റ​ബ​ര്‍ എ​സ്റ്റേ​റ്റി​ല്‍ കാ​ട്ടു​ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ത​ണ്ണി​ത്തോ​ട് മേ​ട​പ്പാ​റ ചേ​ന്ന​ന്‍​പാ​റ വീ​ട്ടി​ല്‍ പി.​ബി.​അ​ഭി​ലാ​ഷാ​ണ് (38)മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ക​ട​ന്ന​ല്‍ കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.

ഉ​ട​ന്‍ ത​ന്നെ ഇ​വ​രെ ത​ണ്ണി​ത്തോ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷം പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ത്തും മു​മ്പ് അ​ഭി​ലാ​ഷ് മ​ര​ണ​മ​ട​ഞ്ഞു.

ക​ട​ന്ന​ലു​ക​ളു​ടെ കു​ത്തേ​റ്റ വി.​കെ. സ​ജി​കു​മാ​ര്‍, സു​നി​ല്‍ കു​മാ​ര്‍, പ്രി​യ, വി.​സി. ല​ത എ​ന്നി​വ​ര്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​ഭി​ലാ​ഷ് പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ ജോ​ലി​ക്ക് ക​യ​റി​യി​ട്ട് ര​ണ്ടാ​ഴ്ച തി​ക​യു​ന്ന​തേ​യു​ള്ളു. ഭാ​ര്യ: അ​നി​ത.