വി​മു​ഖ​ത പ്ര​ക​ടി​പ്പി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍
Sunday, January 23, 2022 10:23 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്രാ​ഥ​മി​ക, ദ്വി​തീ​യ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങ​ണ​മെ​ന്ന നി​ര്‍​ദേ​ശം ഉ​ണ്ടാ​യെ​ങ്കി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ത​യാ​റാ​കു​ന്നി​ല്ല. ഭാ​രി​ച്ച സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ത​ട​സം.

നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ പെ​രു​നാ​ട്, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​എ​സ്എ​ല്‍​ടി​സി​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ത​ന്നെ അ​വ​സാ​നി​പ്പി​ച്ച​താ​ണ്.

കോ​വി​ഡ് ബ്രി​ഗേ​ഡി​യ​ർ​മാ​രു​ടെ സേ​വ​നം കൂ​ടി അ​വ​സാ​നി​പ്പി​ച്ച​തോ​ടെ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഏ​റി​യ​തോ​ടെ സി​എ​സ്എ​ല്‍​ടി​സി, സി​എ​ഫ്എ​ല്‍​ടി​സി, ഡി​സി​സി​ക​ളു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല​യി​ല്‍ നി​ന്നു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും പി​ന്‍​മാ​റി. കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​ന ഘ​ട്ട​ത്തി​ലാ​ണ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി തു​റ​ന്ന​ത്. ഇ​വ​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി ഫ​ണ്ട് ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്നു. ഇ​തോ​ടെ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം താ​ളം​തെ​റ്റി. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ല​ട​ക്കം ജി​ല്ല​യി​ല്‍ അ​ഞ്ച് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളെ​ങ്കി​ലും ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​രു​ടെ യോ​ഗ​ത്തി​ലു​ണ്ടാ​യി. പ​ക്ഷേ സാ​ന്പ​ത്തി​ക ബാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി ന​ഗ​ര​സ​ഭ​ക​ള്‍ അ​ട​ക്കം പി​ന്‍​മാ​റി. ക​ഴി​ഞ്ഞ​ത​വ​ണ പ്ര​വ​ര്‍​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യെ​ങ്കി​ലും തു​റ​ക്കാ​നാ​വൂ​വെ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ല്‍ പെ​രു​നാ​ട് സി​എ​സ്എ​ല്‍​ടി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ഒ​രു​കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വാ​യി ക​ഴി​ഞ്ഞു. സ​ര്‍​ക്കാ​രി​ല്‍ നി​ന്നു ചെ​റി​യൊ​രു വി​ഹി​ത​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ് ല​ഭി​ച്ച​ത്. പ​ന്ത​ള​ത്തും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ്.

മൂ​ന്നാ​ഘ​ട്ട വ്യാ​പ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടെ​ന്ന​താ​ണ് നേ​രി​യ ആ​ശ്വാ​സം. പ​ക്ഷേ നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളെ​ല്ലാം നി​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ വാ​ര്‍​ഡ് വീ​ത​മേ നി​ല​വി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്കു മാ​റ്റു​വ​ച്ചി​ട്ടു​ള്ളൂ. ഐ​സി​യു കി​ട​ക്ക​ക​ളും പ​കു​തി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം ഏ​റെ​ക്കു​റെ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​ടൂ​ര്‍, തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും പ​രി​മി​ത​മാ​യ തോ​തി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​ത്.

മി​ക്ക​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വാ​ര്‍​ഡ് ജാ​ഗ്ര​ത സ​മി​തി കോ​വി​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ലെ​പോ​ലെ സ​ജീ​വ​വു​മ​ല്ല. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന ആ​ളു​ക​ളു​മാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും കോ​ള്‍ സെ​ന്‍റ​ര്‍ തു​ട​ങ്ങ​ണ​മെ​ന്ന നി​ര്‍​ദേ​ശം ഉ​ണ്ടെ​ങ്കി​ലും ത​ങ്ങ​ളെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ല്‍ നി​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്ന പ​രാ​ തി​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ണ്ട്.