‌നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും കാ​റ്റി​ൽ​പ​റ​ത്തി​യെ​ന്ന് യു​ഡി​എ​ഫ് ‌
Monday, November 29, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും കാ​റ്റി​ൽ​പ​റ​ത്തി വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ത്തി ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യെ പ്ര​ഹ​സ​ന​മാ​ക്കി​യ ന​ട​പ​ടി​യാ​ണ് ഞാ​യ​റാ​ഴ്ച ന​ട​ന്ന തി​രു​വ​ല്ല ഈ​സ്റ്റ് കോ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ക​ട​മാ​യ​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി എ​ന്നി​വ​ർ പ​റ​ഞ്ഞു.‌
നി​രീ​ക്ഷ​ക​നെ നി​യോ​ഗി​ച്ചു​കൊ​ണ്ട് ഹൈ​ക്കോ​ട​തി വ​ര​ണാ​ധി​കാ​രി​ക്കു ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണ്. സ​ഹ​ക​ര​ണ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്തി​രി​ക്കു​ന്ന​തു​പ്ര​കാ​രം വ​ര​ണാ​ധി​കാ​രി തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന വോ​ട്ട​വ​കാ​ശ വി​നി​യോ​ഗ​ത്തി​ന് ബാ​ങ്കി​ന്‍റെ കാ​ർ​ഡി​നു പു​റ​മെ മ​റ്റൊ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ കൂ​ടി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന അ​പ്പാ​ടെ ലം​ഘി​ച്ചു. ‌
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ്യാ​ജ​കാ​ർ​ഡു​ക​ൾ ച​മ​ച്ചു ന​ൽ​കി വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. ‌
യു​ഡി​എ​ഫി​ന്‍റെ പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ർ ക​ള്ള​വോ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി ത​ട​ഞ്ഞു​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ പു​റ​മേ​നി​ന്ന് സം​ഘ​മാ​യെ​ത്തി അ​വ​രെ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ​വ​രെ ഉ​ണ്ടാ​യി. ക​ള്ള​വോ​ട്ടി​ന് ബൂ​ത്തി​ൽ എ​ത്തി​യ​വ​രെ പി​ടി​കൂ​ട​ണ​മെ​ന്ന് പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു അ​വ​രും കൈ​മ​ല​ർ​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ഉ​പ​യോ​ഗി​ച്ച് നേ​ര​ത്തെ വി​ത​ര​ണം ചെ​യ്ത വ്യാ​ജ​കാ​ർ​ഡു​ക​ൾ​ക്കു പു​റ​മേ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഇ​ര​വി​പേ​രൂ​രി​ലെ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രി​ൻ​റ​ർ അ​ട​ക്കം സ​ജ്ജീ​ക​രി​ച് പു​റ​ത്തു​നി​ന്നു വ​ന്ന ആ​ളു​ക​ളു​ടെ ഫോ​ട്ടോ എ​ടു​ത്ത് കാ​ർ​ഡു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. പോ​ലീ​സും നി​ഷ്ക്രി​യ​ത്വം പാ​ലി​ച്ചു.
ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടും ജി​ല്ലാ പോ​ലീ​സ ്മേ​ധാ​വി ഒ​രു മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് സ്ഥ​ല​ത്തു ക്യാ​ന്പ് ചെ​യ്ത​ത്. ‌
ബാ​ങ്കി​ന്‍റെ യ​ഥാ​ർ​ഥ സ​ഹ​കാ​രി​ക​ളെ നോ​ക്കു​കു​ത്തി​യാ​ക്കി വ്യാ​ജ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ബാ​ങ്ക് ഭ​ര​ണം പി​ടി​ക്കാ​ൻ പോ​ലീ​സും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും വീ​ടു​വേ​ല ചെ​യ്തു​വെ​ന്ന് സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ലും ജോ​സ​ഫ് എം.​പു​തു​ശേ​രി​യും ആ​രോ​പി​ച്ചു. ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ടെ മ​റ​വി​ൽ ക​ണ്ണൂ​ർ മോ​ഡ​ൽ വ്യാ​പി​പ്പി​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​തി​നെ​തി​രെ ജ​നാ​ധി​പ​ത്യ വി​ശ്വ​സി​ക​ളു​ടെ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ല്പ് ഉ​ണ്ടാ​ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ‌