കി​ല പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Wednesday, October 27, 2021 10:20 PM IST
റാ​ന്നി: സ​മൂ​ഹ​ത്തി​ലെ അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്തി അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് അ​വ​രെ സ​മ്പൂ​ർ​ണ​മാ​യും പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന പ്ര​കി​യ ന​ട​പ്പാ​ക്കു​ന്ന​തി​ലേ​ക്കാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​യി കി​ല പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. റാ​ന്നി ബ്ലോ​ക്കി​ലെ സീ​ത​ത്തോ​ട്, ചി​റ്റാ​ർ, നാ​റാ​ണം​മൂ​ഴി, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗ്രാ​മ-​ബ്ലോ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
റാ​ന്നി ബ്ലോ​ക്ക് ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സു​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ൻ, കി​ല ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ. പ്ര​കാ​ശ്, ര​വീ​ന്ദ്ര​ൻ നാ​യ​ർ, സ്മി​താ എ​സ്. നാ​യ​ർ, ബ്ലോ​ക്ക് കോ​ർ​ഡി​നേ​റ്റ​ർ വി.​കെ. രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ റാ​ന്നി, അ​ങ്ങാ​ടി, പ​ഴ​വ​ങ്ങാ​ടി, വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​യി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും.