ഉ​രു​ള്‍​പൊ​ട്ട​ല്‍ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി മ​ന്ത്രി​യും ക​ള​ക്ട​റും ജ​ന​പ്ര​തി​നി​ധി​ക​ളും‌
Sunday, October 24, 2021 10:21 PM IST
ആ​ളു​ക​ളെ മു​ന്‍​കൂ​ട്ടി ഒ​ഴി​പ്പി​ച്ച​ത് ഗു​ണ​ക​ര​മാ​യി‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഉ​രു​ള്‍​പൊ​ട്ടി നാ​ശം​വി​ത​ച്ച സ്ഥ​ല​ങ്ങ​ള്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ സ​ന്ദ​ര്‍​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി.
ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ട് ആ​ളു​ക​ള്‍ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ന്‍ ത​യാ​റാ​യ​തി​നാ​ലാ​ണ് ഉ​രു​ള്‍​പ്പൊ​ട്ട​ലി​ല്‍ ആ​ള​പാ​യ സാ​ധ്യ​ത ഒ​ഴി​വാ​യ​തെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.
ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ സീ​ത​ത്തോ​ട് കോ​ട്ട​മ​ണ്‍​പാ​റ ല​ക്ഷ്മി​ഭ​വ​നി​ല്‍ സ​ഞ്ജ​യ​ന്‍റെ വീ​ട്, ആ​ങ്ങ​മൂ​ഴി കോ​ട്ട​മ​ണ്‍ പാ​റ റോ​ഡി​ലെ പാ​ലം എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.‌
ജി​ല്ല​യി​ല്‍ മ​ഴ പെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ഉ​ള്‍​ക്കൊ​ണ്ട് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ജ​ന​ങ്ങ​ള്‍ മാ​റ​ണം. അ​തി​ന് ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. ഇ​പ്പോ​ഴും ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഈ ​സ​ഹ​ക​ര​ണം തു​ട​ര​ണം.
കോ​ന്നി​യി​ല്‍ ശ​നി​യാ​ഴ്ച ര​ണ്ടു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് പെ​യ്ത​ത് 7.4 സെ​ന്റീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ്. ‌
ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യി​ല്‍ മൂ​ന്നി​ട​ത്ത് ഉ​രു​ള്‍​പൊ​ട്ടി​യ​ത്. ആ​ങ്ങ​മൂ​ഴി കോ​ട്ട​മ​ണ്‍ പാ​റ പാ​ല​ത്തി​ന്റെ ടാ​റിം​ഗ് ഇ​ള​കി​പോ​കും വി​ധ​ത്തി​ലാ​ണ് മ​ഴ പെ​യ്ത​ത്. പാ​ല​ത്തി​ന്റെ ബ​ലം എ​ല്‍​എ​സ്ജി​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ഉ​ട​ന്‍ പ​രി​ശോ​ധി​ക്കും. പി​ഡ​ബ്ല്യു​ഡി അ​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തു ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.‌
ആന്‍റോ ആന്‍റണി എം​പി, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജോ​ബി ടി. ​ഈ​ശോ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ലേ​ഖാ സു​രേ​ഷ്, മെം​ബ​ര്‍ റോ​ബി​ന്‍ പീ​റ്റ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പി.​എ​സ്. സു​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍. പ്ര​മോ​ദ്, ആ​ര്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി. ​ജ്യോ​തി, കോ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​തി കു​രു​വി​ള, വ​സ​ന്ത ആ​ന​ന്ദ​ന്‍ എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.‌