ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​രാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​റ​ണം: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍
Saturday, October 23, 2021 10:14 PM IST
ത​ണ്ണി​ത്തോ​ട്: ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​രാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​റി​യാ​ല്‍ പ​ഠി​ക്കാ​നു​ള്ള ശ​ക്തി​യും ക​ഴി​വും ഉ​ണ്ടാ​കു​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. ത​ണ്ണി​ത്തോ​ട് സെ​ന്‍റ് ബെ​ന​ഡി​ക്ട്‌​സ് എം​എ​സ്‌​സി എ​ച്ച്എ​സി​ലെ അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സെ​ന്‍റ് ബെ​ന​ഡി​ക്ട്‌​സ് എം​എ​സ്‌​സി ഹൈ​സ്‌​കൂ​ളി​ല്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും, മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും ബി​എ​സ്‌​സി(​ഗ​ണി​തം) റാ​ങ്ക് ജേ​താ​വാ​യ ജി​ബി റെ​ജി​യെ​യും അ​നു​മോ​ദി​ച്ചു.
യോ​ഗ​ത്തി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ പി​ള​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ ഹെ​ഡ് മാ​സ്റ്റ​ര്‍ ബി​ജു മാ​ത്യു, എം​എ​സ്‌​സി സ്‌​കൂ​ള്‍ ക​റ​സ്‌​പോ​ണ്ട​ന്‍റ് ഫാ. ​വ​ര്‍​ഗീ​സ് കാ​ലാ​യി​ല്‍, ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കി​ഴ​ക്കേ​തി​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫി​ബി അ​ഗ​സ്റ്റ​സ് മാ​ത്യു, പ്രോ​ഗ്രാം കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​നു പി. ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.