മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത് 9.09 മീ​റ്റ​റി​ലേ​ക്ക് ‌
Thursday, October 21, 2021 10:17 PM IST
മ​ല്ല​പ്പ​ള്ളി: കൂ​ട്ടി​ക്ക​ൽ, മു​ണ്ട​ക്ക​യം ഭാ​ഗ​ങ്ങ​ളി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി, മ​ണി​മ​ല മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ മ​ഴ​യും കാ​ര​ണം മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​തി​രു​ന്ന​തു സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്നു.‌

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മ​ല്ല​പ്പ​ള്ളി ക​ല്ലൂ​പ്പാ​റ​യി​ൽ 4.9 മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നു മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​നി​ര​പ്പെ​ങ്കി​ൽ രാ​ത്രി 10ന് ​ഇ​ത് 7.65 മീ​റ്റ​റി​ലെ​ത്തി. പി​റ്റേ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ക​ണ​ക്കെ​ടു​ക്കു​ന്പോ​ൾ 9.09 മീ​റ്റ​റി​ൽ ജ​ല​നി​ര​പ്പെ​ത്തി.

കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്കാ​ണ് പ്ര​ള​യ​ജ​ലം എ​ത്തി​യ​ത്. 2018ലേ​തി​ലും രൂ​ക്ഷ​മാ​യ പ്ര​ള​യ​ക്കെ​ടു​തി ഇ​തോ​ടെ മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്തു​ണ്ടാ​യി. ശ​ക്ത​മാ​യ മ​ഴ​യും മ​ണി​മ​ല​ യാ​റ്റി​ലെ ജ​ല​നി​ര​പ്പും സം​ബ​ന്ധി​ച്ച് മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്ത് മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ൽ യാ​തൊ​രു മു​ന്ന​റി​യി​പ്പു​ക​ളും ന​ൽ​കാ​ൻ റ​വ​ന്യു അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ‌