അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി
Friday, September 24, 2021 10:08 PM IST
മ​ല്ല​പ്പ​ള്ളി: മി​നി​മം വേ​ത​നം 21000 രൂ​പ​യാ​യും പെ​ൻ​ഷ​ൻ 10000 രൂ​പ​യാ​യും വ​ർ​ധി​പ്പി​ക്കു​ക, റി​സ്ക് അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ക, ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു മ​ല്ല​പ്പ​ള്ളി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ മു​ന്പി​ൽ അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പ്പേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ (സി​ഐ​ടി​യു) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ​മ​രം ക​ർ​ഷ​ക സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​നി​താ പി. ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ.​കെ. സു​കു​മാ​ര​ൻ, സി​പി​എം ഏ​രി​യാ ക​മ്മ​റ്റി​യം​ഗം ജോ​ർ​ജു​കു​ട്ടി പ​രി​യാ​രം, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​കെ. സ​തീ​ഷ് കു​മാ​ർ, ഗോ​പി​നാ​ഥ​ൻ ചാ​ല​ക്കു​ടി, എ​ൻ.​ആ​ർ.​ഷീ​ജാ​മോ​ൾ, കോ​മ​ള​വ​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.