ഒ​ന്നാം ഡോ​സ് വാ​ക്സി​നേ​ഷ​നി​ൽ ജി​ല്ല​യു​ടെ നേ​ട്ടം 99 ശ​ത​മാ​നം ‌
Wednesday, September 22, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 18 വ​യ​സി​നു മു​ക​ളി​ലു​ള്ള 99 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും ഒ​ന്നാം​ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്ത​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്.
10,38,180 ആ​ളു​ക​ളെ ല​ക്ഷ്യ​മി​ട്ടു ന​ട​ത്തി​യ വാ​ക്സി​നേ​ഷ​ൻ പ്ര​ക്രി​യ​യി​ൽ 10,23,612 പേ​രും ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞ​താ​യാ​ണ് ക​ണ​ക്ക്. ഒ​ന്നാം​ഘ​ട്ട വാ​ക്സി​നേ​ഷ​നി​ൽ എ​റ​ണാ​കു​ളം ജി​ല്ല നൂ​റു ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ച്ചെ​ങ്കി​ൽ പ​ത്ത​നം​തി​ട്ട ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 98 ശ​ത​മാ​നം നേ​ട്ടം വ​യ​നാ​ടി​നാ​ണ്. ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ ജി​ല്ല​യി​ൽ 51 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. 5,30,566 പേ​ർ​ക്ക് വാ​ക്സി​നെ​ടു​ക്കാ​നാ​യി.‌
ജി​ല്ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ 100 ശ​ത​മാ​ന​വും ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ച​പ്പോ​ൾ ര​ണ്ടു ഡോ​സും എ​ടു​ത്തി​ട്ടു​ള്ള​ത് 81 ശ​ത​മാ​നം മാ​ത്ര​മാ​ണ്. കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്ന​വ​രി​ൽ 100 ശ​ത​മാ​ന​വും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. ര​ണ്ടു ഡോ​സു​ക​ളും 84 ശ​ത​മാ​ന​ത്തി​നും ല​ഭ്യ​മാ​ക്കി. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള 99 ശ​ത​മാ​നം ആ​ളു​ക​ളും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​പ്പോ​ൾ ര​ണ്ടു ഡോ​സും സ്വീ​ക​രി​ച്ച​ത് 71 ശ​ത​മാ​നം മാ​ത്ര​മാ​ണ്. 5,84,640 പേ​രെ​യാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 5,80,174 പേ​രും ഒ​രു ഡോ​സെ​ങ്കി​ലും സ്വീ​ക​രി​ച്ച​വ​രാ​ണ്.
18നും 44​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രി​ൽ 86 ശ​ത​മാ​നം ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. 16 ശ​ത​മാ​ന​ത്തി​നേ ര​ണ്ടു ഡോ​സു​ക​ളും ല​ഭ്യ​മാ​യി​ട്ടു​ള്ളൂ. ‌‌