പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​നം; ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ ഇ​ന്ന്
Friday, July 30, 2021 11:46 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​നം പു​തു​ത​ല​മു​റ​യി​ലു​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഗൂ​ഗി​ൾ മീ​റ്റ് വ​ഴി​യാ​ണ് സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത്. കോ​ട്ട​യം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് റി​ട്ട​യേ​ഡ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​പി. കൃ​ഷ്ണ​ൻ​കു​ട്ടി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹ​രി​ത​കേ​ര​ളം സം​സ്ഥാ​ന മി​ഷ​ൻ ടെ​ക്നി​ക്ക​ൽ ക​ണ്‍​സ​ൽ​ട്ട​ന്‍റ് എ​സ്.​യു. സ​ജ്ഞി​വ് സെ​മി​നാ​ർ ന​യി​ക്കും. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ആ​ർ.​രാ​ജേ​ഷ് മോ​ഡ​റേ​റ്റ​റാ​യി പ​ങ്കെ​ടു​ക്കും. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഹ​രി​ത കേ​ര​ളം മി​ഷ​ൻ പ​ത്ത​നം​തി​ട്ട ഫേ​സ്ബു​ക്ക് പേ​ജ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍ : 9188120323. സെ​മി​നാ​ർ ലി​ങ്ക് : https://meet.google.com/fxz-zyro-axz Meeting code: fxz-zyro-axz.