തേ​ക്കും​പ്ലാ​ക്ക​ൽ കു​ഴി​ക്കാ​ട്ട് പാ​റ​മ​ട​യി​ലെ സ്ഫോ​ട​നം, നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ
Thursday, July 29, 2021 10:08 PM IST
ചു​ങ്ക​പ്പാ​റ:വാ​യ്പൂ​ര് തേ​ക്കും​പ്ലാ​ക്ക​ൽ കു​ഴി​ക്കാ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം പാ​റ​മ​ട​യി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​നം നാ​ട്ടു​കാ​രി​ൽ ഭീ​തി പ​ര​ത്തി. ഉ​ഗ്ര​സ്പോ​ട​ന​ത്തി​ൽ പാ​റ​മ​ട​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ൾ, മ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും, താ​മ​സ​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത ഭീ​ഷ​ണി നേ​രി​ടു​ക​യും ചെ​യ്ത​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
പാ​റ​മ​ട​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ണ​മെ​ന്നും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വ​ഴി​യി​ലൂ​ടെ ഉ​ള്ള അ​മി​ത​ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ കോ​ട്ടാ​ങ്ങ​ൽ മ​ണ്ഡ​ലം ക​മ്മ​റ്റി കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​ടി​ക്ക​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സ​തീ​ശ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സ​ക്കി​ർ ഹു​സൈ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ ഒ.​എ​ൻ. സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ർ, എം.​കെ.​എം.​ഹ​നീ​ഫ, ജോ​സ​ഫ് ജോ​ണ്‍, എ.​ജി. സ​ദാ​ശി​വ​ൻ, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, സാ​ബു മ​രു​തേ​ൻ​കു​ന്നേ​ൽ, കൊ​ച്ചു​മോ​ൻ വ​ട​ക്കേ​ൽ, സു​രേ​ഷ് കു​ള​ത്തൂ​ർ, അ​സി​സ് ചു​ങ്ക​പ്പാ​റ, ജോ​സ് കു​ന്നും​പു​റ​ത്ത്, തേ​ജ​സ് കു​ന്പു​ളു​വേ​ലി, ജോ​ളി ജോ​സ​ഫ്, ജോ​യി ജോ​ണ്‍, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.