ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നി​ല​ധി​കം റ​സ്ക്യു ഷെ​ൽ​റ്റ​റു​ക​ൾ ഒ​രു​ക്കും: ജി​ല്ലാ ക​ള​ക്ട​ർ
Thursday, July 29, 2021 10:08 PM IST
തിരുവല്ല: വെ​ള്ള​പ്പൊ​ക്ക മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നി​ല​ധി​കം റ​സ്ക്യു ഷെ​ൽ​റ്റ​റു​ക​ൾ ഒ​രു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ.​എ​സ് അ​യ്യ​ർ. എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​ത്തോ​ടൊ​പ്പം ജി​ല്ല​യി​ലെ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​മാ​യ തി​രു​വ​ല്ല പെ​രി​ങ്ങ​ര വ​ള​വ​നാ​രി കോ​ള​നി സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.

വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ണ്ടാ​യാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ടി വ​രും. അ​തി​നാ​യി സം​സ്ഥാ​ന​ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​മാ​യും എ​ൻ​ഡി​ആ​ർ​എ​ഫു​മാ​യും സ​ഹ​ക​രി​ച്ച് എ​ല്ലാ വ​കു​പ്പു​ക​ളെ​യും ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വെ​ള്ള​പ്പൊ​ക്ക മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി വ​രി​ക​യാ​ണു ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്രം. വെ​ള്ള​പ്പൊ​ക്കം നേ​രി​ടാ​ൻ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​മ​ർ​ജ​ൻ​സി റ​സ്പോ​ണ്‍​സ് ടീ​മും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന കോ​ള​നി​ക​ൾ, മ​റ്റ് പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ ആ​ളു​ക​ൾ ഒ​രു ഡോ​സ് കോ​വി​ഡ് വാ​ക്സി​നെ​ങ്കി​ലും എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ്ട​തു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്ത​ൻ ജോ​സ​ഫ്, തി​രു​വ​ല്ല ആ​ർ​ഡി​ഒ ബി. ​രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ​ഡി​ആ​ർ​എ​ഫ് ടീം ​ക​മാ​ൻ​ഡ​ർ കെ.​കെ അ​ശോ​ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഭ​ദ്ര രാ​ജ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ബ്ര​ഹാം തോ​മ​സ്, ശാ​ന്ത​മ്മ ആ​ർ നാ​യ​ർ, റി​ക്കു മോ​നി വ​ർ​ഗീ​സ്, ത​ഹ​സി​ൽ​ദാ​ർ സു​ധാ​മ​ണി തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തോ​ടൊ​പ്പം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.