പെ​രു​ന്പെ​ട്ടി പ​ട്ട​യം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ല​ഭ്യ​മാ​ക്കും: മ​ന്ത്രി രാ​ജ​ൻ
Wednesday, July 28, 2021 10:19 PM IST
റാ​ന്നി: പെ​രു​ന്പെ​ട്ടി​യി​ലെ കൈ​വ​ശ ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. നി​യ​മ​സ​ഭ​യി​ൽ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ യു​ടെ സ​ബ് മി​ഷ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
2018 ൽ ​കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വ​നം, റ​വ​ന്യു വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി പ്ര​ശ്നം ഉ​ന്ന​യി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ 85 ശ​ത​മാ​ന​വും സ​ർ​വേ ന​ട​ത്തി. 1958ലെ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​കാ​രം റീ ​സ​ർ​വേ ന​ട​ത്തി 2019 മാ​ർ​ച്ച് 6 ന് ​ഇ​റ​ങ്ങി​യ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ൽ ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ലം വ​ന​ഭൂ​മി​യു​ടെ ജ​ണ്ട​യ്ക്ക് പു​റ​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​ണ്.
ഇ​ത​നു​സ​രി​ച്ച് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​ൽ വ​നം​വ​കു​പ്പി​നു​ണ്ടാ​യ വീ​ഴ്ച​യാ​ണ് പ​ട്ട​യ ന​ട​പ​ടി​ക​ൾ വൈ​കാ​ൻ കാ​ര​ണം. 1958 നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​കാ​ര​മു​ള്ള സ്കെ​ച്ച് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്.
എ​ന്നാ​ൽ അ​ത് ഇ​തേ​വ​രെ ക​ണ്ടെ​ത്താ​ൻ അ​വ​ർ​ക്ക് സാ​ധി​ക്കു​ന്നു​മി​ല്ല.
വ​നം​വ​കു​പ്പ് ത​ന്നെ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സ്കെ​ച്ച് ല​ഭ്യ​മാ​ക്കേ​ണ്ട​ത്. ര​ണ്ടു​വ​ർ​ഷ​മാ​യി ഇ​ത് ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ റീ​സ​ർ​വേ​യു​ടേ​യും 1958 ലെ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​കാ​ര​മു​ള്ള അ​തി​ർ​ത്തി വി​വ​ര​ണ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ചു ജ​ന​ങ്ങ​ളു​ടെ ഭൂ​മി​യെ സം​ബ​ന്ധി​ച്ച് അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കി പ​ട്ട​യം അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യം എം​എ​ൽ​എ ഉ​ന്ന​യി​ച്ചു പെ​രു​ന്പെ​ട്ടി​യി​ലെ കൈ​വ​ശ ക​ർ​ഷ​ക​രു​ടെ ഭൂ​മി വ​ന​ഭൂ​മി​ക്ക് പു​റ​ത്താ​ണെ​ന്ന ഡി​എ​ഫ്ഒ​യു​ടെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ൽ 1963 ലെ ​ഭൂ​മി പ​തി​വ് ച​ട്ടം പ്ര​കാ​രം പ​ട്ട​യം നി​യ​മാ​നു​സൃ​തം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ശേ​ഷി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ സ​ർ​വേ ന​ട​പ​ടി​ക​ൾ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മി​നി സ​ർ​വേ ടീ​മി​നെ നി​യോ​ഗി​ച്ചു പൂ​ർ​ത്തീ​ക​രി​ക്കാ​ൻ വ​നം റ​വ​ന്യു മ​ന്ത്രി​മാ​രു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന മു​റ​യ്ക്ക് ഇ​പ്പോ​ൾ പ​ട്ട​യ ഫ​യ​ലു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച 508 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന ഉ​റ​പ്പാ​ണ് മ​ന്ത്രി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.