സ​ജീ​വി​ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ആ​ദ​രം
Wednesday, June 23, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: സി​ബി​ഐ മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ള്‍ പു​റ​ത്തി​റ​ക്കു​ന്ന ബു​ള്ള​റ്റി​നി​ല്‍ പ​ഠ​നാ​ര്‍​ഹ​മാ​യ ലേ​ഖ​ന​മെ​ഴു​തി​യ ജി​ല്ലാ പോ​ലീ​സ് ഹെ​ഡ് ക്വാ​ര്‍​ട്ട​ര്‍ യൂ​ണി​റ്റി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജീ​വ് മ​ണ​ക്കാ​ട്ടു​പു​ഴ​യ്ക്ക് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ആ​ദ​രം.
പ​തി​നാ​ലു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി ഗ​ര്‍​ഭി​ണി​യാ​ക്കി​യ പ്ര​തി​യെ ഡി​എ​ന്‍​എ പ്രൊ​ഫൈ​ലിം​ഗി​ലൂ​ടെ 10 വ​ര്‍​ഷം ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ച കേ​സി​നെ പ​റ്റി​യു​ള്ള പ​ഠ​ന​മാ​ണ് ബു​ള്ള​റ്റി​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​പ്പെ​ട്ട​ത്. തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ 2012 ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സാ​ണി​ത്.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നും ഇ​ത്ത​ര​ത്തി​ലൊ​രു പ​ഠ​നം സി​ബി​ഐ ബു​ള്ള​റ്റി​നി​ല്‍ അ​ച്ച​ടി​ച്ചു​വ​രു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ബു​ള്ള​റ്റി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട പ​ഠ​നം പ​രി​ഗ​ണി​ച്ച ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി സ​ജീ​വി​ന് അ​ര്‍​ഹ​മാ​യ അം​ഗീ​കാ​ര​ത്തി​നു വേ​ണ്ടി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ശി​പാ​ര്‍​ശ അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.
പ​ഠ​ന​ലേ​ഖ​നം ത​യാ​റാ​ക്കു​ന്ന​തി​ല്‍ ര​ച​യി​താ​വ് എ​ടു​ത്ത ശ്ര​മം അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, സ​ല്‍​സേ​വ​ന​പ്പ​ത്ര​വും കാ​ഷ് അ​വാ​ർ​ഡും പ്ര​ഖ്യാ​പി​ച്ച് ഉ​ത്ത​ര​വാ​കു​ക​യാ​യി​രു​ന്നു.