പെ​രു​ന്തേ​ന​രു​വി​യി​ല്‍ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ വേ​ണം: സി​പി​ഐ
Sunday, June 20, 2021 10:27 PM IST
റാ​ന്നി: താ​ലൂ​ക്കി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പെ​രു​ന്തേ​ന​രു​വി​യു​ടെ ഇ​രു​ക​ര​ക​ളി​ലും ലൈ​ഫ് ഗാ​ര്‍​ഡു​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്ന് സി​പി​ഐ വെ​ച്ചൂ​ച്ചി​റ ലോ​ക്ക​ല്‍ ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ടാ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന സ്ഥ​ല​ത്ത് ഒ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യം പോ​ലു​മി​ല്ലെ​ന്ന​ത് പ്ര​തി​ക്ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. സി​പി​ഐ വെ​ച്ചൂ​ച്ചി​റ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സ​ജി​മോ​ന്‍ ക​ട​യ​നി​ക്കാ​ട്, എ​ന്‍.​ജി. പ്ര​സ​ന്ന​ന്‍, ഇ.​എ​ന്‍. സു​രേ​ഷ് കു​ന്നം, ജെ​യ്‌​ന​മ്മ തോ​മ​സ്, സി​ജോ ജോ​സ്, അ​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ന്നി​പ്പ​നി: ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വ​നം​വ​കു​പ്പ്

കോ​ന്നി: ക​ഴി​ഞ്ഞമാ​സം മ​ല​യാ​ല​പ്പു​ഴ​യി​ല്‍ ച​ത്ത കാ​ട്ടു​പ​ന്നി​ക്ക് പ​ന്നി​പ്പ​നി ഉ​ണ്ടാ​യി​രു​ന്നെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വ​നം​വ​കു​പ്പ്. പ​ന്നി​യു​ടെ ജ​ഡം വ​യ​നാ​ട്ടി​ലെ വെ​റ്റ​റി​ന​റി ലാ​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​ത്യേ​ക ഇനം വൈ​റ​സ് ഉ​ണ്ടാ​ക്കു​ന്നപ​ന്നി​പ്പ​നി സ്ഥീ​രീ​ക​രി​ച്ച​ത്. പ​ന്നി​ക​ളി​ല്‍ മാ​ത്രം ക​ണ്ടു​വ​രു​ന്ന പ​ക​ര്‍​ച്ച​വ്യാ​ധി​യാ​ണി​തെ​ന്നും ഇ​തേ​വ​രെ മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​ര്‍​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളി​ല്ലെ​ന്നും കോ​ന്നി ഡി​എ​ഫ്ഒ കെ.​എ​ന്‍. ശ്യാം​മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞു. കാ​ട്ടി​ലും നാ​ട്ടി​ലും ചാ​കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളും സ്ര​വ പ​രി​ശോ​ധ​ന​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ട്.