കോ​ന്നി​യി​ൽ പൈ​പ്പ് വെ​ള്ള​ത്തി​നു ഒ​പ്പം വ​രു​ന്ന​ത് ടാ​റും ചെ​ളി​യും
Thursday, June 17, 2021 10:23 PM IST
കോ​ന്നി: കോ​ന്നി​യി​ൽ പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ല അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​നു​ക​ൾ ഇ​ള​ക്കി മാ​റ്റി​യ​തി​ന് ശേ​ഷം ജ​ല വി​ത​ര​ണ ടാ​പ്പു​ക​ൾ തു​റ​ന്നാ​ൽ വെ​ള്ള​ത്തി​നോ​പ്പം പു​റ​ത്ത് വ​രു​ന്ന​ത് ടാ​റും ക​ല്ലു​ക​ളും ചേ​ർ​ന്ന മി​ശ്രി​തം. ‌
ടാ​ർ ഉ​രു​കി​യ നി​ല​യി​ലാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. ഇ​ത് മൂ​ലം ജ​ല വി​ത​ര​ണം മു​ട​ങ്ങു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ടാ​ർ ഉ​രു​കി വ​രു​ന്ന വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത് മൂ​ലം ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​നും ഇ​ട​യാ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കോ​ന്നി​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​ധി​കൃ​ത​ർ ന​ട​പ​ടി​ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.‌