പ​തി​നേ​ഴു​കാ​രി അ​ഭി​ത​യ്ക്ക് അ​ഭി​മാ​നം, നാ​ലാം ര​ക്ത​ദാ​നം ഇ​ന്ന്
Sunday, June 13, 2021 10:14 PM IST
കോ​ഴ​ഞ്ചേ​രി: ലോ​ക ര​ക്ത​ദാ​ന​ദി​ന​മാ​യ ഇ​ന്ന് നാ​ലാം ത​വ​ണ ര​ക്തം ന​ല്‍​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​ഭി​ത. സാ​ധാ​ര​ണ നി​ല​യി​ല്‍ 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യെ​ങ്കി​ല്‍ മാ​ത്ര​മേ ര​ക്തം ദാ​നം ചെ​യ്യാ​ന്‍ ക​ഴി​യൂ​വെ​ങ്കി​ലും സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റും കാ​യി​ക​താ​ര​വു​മാ​യ അ​ഭി​ത പ്ര​ത്യേ​കാ​നു​മ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് 17 വ​യ​സാ​യ​പ്പോ​ള്‍ ത​ന്നെ മൂ​ന്നു​ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി മാ​തൃ​ക​യാ​കു​ന്ന​ത്.
ഇ​ട​യാ​റ​ന്മു​ള എ​എം​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു ഹ്യൂ​മാ​നി​റ്റീ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​ഭി​ത വി. ​അ​ഭി​ലാ​ഷ്, പു​ല്ലാ​ട് വ​ട​ക്ക​ത്ര അ​ഭി​ലാ​ഷി​ന്‍റെ​യും സ​നി​ത​യു​ടെ​യും മ​ക​ളാ​ണ്. ഇ​തി​നു മു​മ്പ് മൂ​ന്നു​ത​വ​ണ​യും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള മൂ​ന്ന് രോ​ഗി​ക​ള്‍​ക്കാ​ണ് ഒ ​നെ​ഗ​റ്റീ​വ് ഗ്രൂ​പ്പി​ല്‍​പ്പെ​ട്ട അ​ഭി​ത ര​ക്തം ന​ല്‍​കി​യ​ത്. എ​സ്പി​സി. കേ​ഡ​റ്റെ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​നൊ​പ്പം ര​ക്ത​ദാ​നം മ​ഹാ​ദാ​നം എ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന സൗ​ഹൃ​ദ ബ്ല​ഡ് ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട​ര്‍ കൂ​ടി​യാ​യ പി​താ​വ് അ​ഭി​ലാ​ഷി​ന്‍റെ പ്ര​ചോ​ദ​ന​വു​മാ​ണ് ര​ക്ത​ദാ​ന​ത്തി​നു പ്രേ​രി​പ്പി​ച്ച​തെ​ന്ന് അ​ഭി​ത പ​റ​യു​ന്നു.
എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സോ​ടു​കൂ​ടി​യാ​ണ് പു​ല്ലാ​ട് ശ്രീ​വി​വേ​കാ​ന്ദ ഹൈ​സ്‌​കൂ​ളി​ല്‍ നി​ന്നും വി​ജ​യി​ച്ച​ത്. പ​ഠ​ന​കാ​ര്യ​ത്തോ​ടൊ​പ്പം ക​ലാ, കാ​യി​ക മ​ത്സ​ര​ത്തി​ലും ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഈ ​മി​ടു​ക്കി. പു​ല്ലാ​ട് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രി​ക്കു​മ്പോ​ള്‍ ബെ​സ്റ്റ് ഇ​ന്‍​ഡോ​ര്‍ കേ​ഡ​റ്റു​മാ​യി​രു​ന്നു. ക​ലാ കാ​യി​ക മ​ത്സ​ര​ത്തി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ഭി​ത നാ​ഷ​ണ​ല്‍ അ​ണ്ട​ര്‍ 16 ഡി​സ്‌​ക്ക​സ് ത്രോ ​മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു.
ര​ക്ത​ദാ​ന​ത്തോ​ടൊ​പ്പം കു​ട്ടി​ക​ള്‍​ക്ക് പ്ര​ചോ​ദ​ന​വും ആ​ത്മ​വി​ശ്വാ​സ​വും ന​ല്‍​കു​ന്ന​തി​നു​വേ​ണ്ടി ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ ക​ന​വ് എ​ന്ന പേ​രി​ല്‍ ഒ​രു ചാ​രി​റ്റ​ബി​ള്‍ സം​ഘ​ട​ന​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.
നി​ര്‍​ധ​ന​രാ​യ കു​ട്ടി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും സൗ​ജ​ന്യ ട്യൂ​ഷ​നും അ​ഭി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍​കു​ന്നു​ണ്ട്.
അ​ഭി​ത​യു​ടെ ഇ​ത്ത​രം ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​ഴി​ഞ്ഞ​വ​ര്‍​ഷം ജി​ല്ല പ​ഞ്ചാ​യ​ത്തു​ള്‍​പ്പെ​ടെ നി​ര​വ​ധി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ആ​ദ​ര​വും പു​ര​സ്‌​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​യ അ​ഭി​ജി​ത് ഏ​ക സ​ഹോ​ദ​ര​നാ​ണ്. വീ​ട്ടു​വ​ള​പ്പി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി​യി​ലും താ​ത്പ​ര്യ​മു​ണ്ട്.
സി​വി​ല്‍ സ​ര്‍​വീ​സി​ല്‍ ചേ​ര്‍​ന്ന് ജ​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യാ​ക​ണ​മെ​ന്നാ​ണ് ത​ന്റെ ആ​ഗ്ര​ഹ​മെ​ന്നും അ​ഭി​ത പ​റ​ഞ്ഞു.