മു​റി​ച്ചു ക​ട​ത്തി​യ​ത് തോ​ട്ട​ങ്ങ​ളി​ലെ ത​ടി​ക​ള്‍
Sunday, June 13, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ട​യ​ഭൂ​മി​യി​ലെ മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തി​നു ന​ല്‍​കി​യ അ​നു​മ​തി​യു​ടെ പി​ന്‍​ബ​ല​ത്തി​ല്‍ ജി​ല്ല​യി​ലെ തോ​ട്ട​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്കം മ​രം മു​റി​ക്കാ​ന്‍ ന​ല്‍​കി​യ അ​നു​മ​തി വി​വാ​ദ​ത്തി​ല്‍. മു​ട്ടി​ല്‍ മ​രം​മു​റി വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ ക​ര്‍​ഷ​ക ഭൂ​മി​യി​ലെ മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ ന​ല്‍​കി​യ അ​നു​മ​തി​യു​ടെ മ​റ​വി​ല്‍ ന​ല്‍​കി​യ അ​നു​മ​തി​ക​ള്‍ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​ങ്ങ​ള്‍ ഏ​റു​ക​യാ​ണ്.
പോ​ക്കു​വ​ര​വ് പോ​ലും ന​ട​ക്കാ​ത്ത​തി​നാ​ല്‍ ക​രം സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത ഭൂ​മി​യി​ല്‍ നി​ന്നു​പോ​ലും മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യെ​ന്നാ​ണ് ആ​ക്ഷേ​പം. എ​ന്നാ​ല്‍ പ​ട്ട​യ​ഭൂ​മി​യി​ലെ മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ ന​ല്‍​കി​യി​രു​ന്ന അ​പേ​ക്ഷ​ക​ള്‍ പ​ല​യി​ട​ത്തും നി​ര​സി​ക്കു​ക​യും ചെ​യ്തു. കാ​ല​ങ്ങ​ളാ​യി സ്വ​ന്ത​മാ​യു​ള്ള ഭൂ​മി​യി​ല്‍ ന​ട്ടു​വ​ള​ര്‍​ത്തി​യ മ​ര​ങ്ങ​ള്‍ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് മു​റി​ക്കാ​ന്‍ അ​നു​മ​തി തേ​ടി നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രാ​ണ് ജി​ല്ല​യി​ല്‍ ഓ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ നി​ന്നും അ​നു​കൂ​ല​മാ​യ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ മ​രം​മു​റി​ക്കാ​ന്‍ ത​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ ക​ഴി​യൂ​വെ​ന്നാ​ണ് വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്. പ​ട്ട​യ​ഭൂ​മി​യി​ലെ മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് വ​ന്ന​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ ജി​ല്ല​യി​ല്‍ റാ​ന്നി, കോ​ന്നി ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ത​ണ്ണി​ത്തോ​ട്, വ​യ്യാ​റ്റു​പു​ഴ, ചി​റ്റാ​ര്‍, സീ​ത​ത്തോ​ട്, കൊ​ച്ചു​കോ​യി​ക്ക​ല്‍, ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു വ്യാ​പ​ക​മാ​യി ത​ടി മു​റി​ച്ചു ക​ട​ത്തി​യെ​ന്നാ​ണ് ആ​ക്ഷേ​പം.
കൂ​ടു​ത​ല്‍ ത​ടി​ക​ള്‍ ക​ട​ത്തി​യി​രി​ക്കു​ന്ന​ത് ചി​റ്റാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്നാ​ണ്. മു​ട്ടി​ല്‍ മ​രം മു​റി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ​യാ​ണ് വ​ട​ശേ​രി​ക്ക​ര റേ​ഞ്ച് ഓ​ഫീ​സ് പ​രി​ധി​യി​ല്‍ ത​ടി മു​റി​ക്കാ​ന്‍ ന​ല്‍​കി​യ പാ​സു​ക​ളെ സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത​ക​ള്‍ മ​റ​നീ​ക്കു​ന്ന​ത്.
റാ​ന്നി​യി​ലെ ക​രി​കു​ളം ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ചേ​ത്ത​യ്ക്ക​ല്‍ ഭാ​ഗ​ത്തും മ​രം മു​റി​ക്ക​ല്‍ സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ളു​യ​ര്‍​ന്നി​ട്ടു​ണ്ട്.
അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
പ​ത്ത​നം​തി​ട്ട: റ​വ​ന്യു വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് മ​റ​യാ​ക്കി റാ​ന്നി, കോ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ളി​ല്‍​പ്പെ​ട്ട ചി​റ്റാ​ര്‍, സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നാ​യി ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന തേ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​റും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റ​വും ആ​വ​ശ്യ​പ്പെ​ട്ടു.
വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ട്ട​യ ഭൂ​മി​യി​ല്‍ ക​ര്‍​ഷ​ക​ര്‍ ന​ട്ടു​വ​ള​ര്‍​ത്തി​യ മ​ര​ങ്ങ​ള്‍ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​പോ​ലും മു​റി​ക്കു​ന്ന​തി​ന് ത​ട​സം നി​ല്ക്കു​ക​യും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ദ്രോ​ഹ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന റ​വ​ന്യു, വ​നം അ​ധി​കൃ​ത​ര്‍ ഇ​പ്പോ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന രീ​തി​യി​ല്‍ വ​ന്‍ തോ​തി​ല്‍ മ​രം മു​റി​ക്കു​ന്ന​തി​നും അ​ത് ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നും അ​നു​മ​തി ന​ല്കി​യ​തി​ന്റെ പി​ന്നി​ല്‍ ഭ​ര​ണ, ഉ​ദ്യോ​ഗ​സ്ഥ നേ​തൃ​ത്വ​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യും അ​ഴി​മ​തി​യും ഉ​ണ്ടെ​ന്ന് സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം ചൂ​ണ്ടി​ക്കാ​ട്ടി.
കെ. ​സു​രേ​ന്ദ്ര​നും ബി​ജെ​പി നേ​താ​ക്ക​ളും ചേ​ത്ത​യ്ക്ക​ലും ചി​റ്റാ​റും സ​ന്ദ​ര്‍​ശി​ക്കും
പ​ത്ത​നം​തി​ട്ട: വി​വാ​ദ​മു​യ​ര്‍​ന്ന് റാ​ന്നി, കോ​ന്നി വ​നം ഡി​വി​ഷ​നു​ക​ളി​ലെ മ​രം മു​റി​ക്ക​ല്‍ സം​ബ​ന്ധി​ച്ച് നേ​രി​ട്ട് വി​ല​യി​രു​ത്താ​നാ​യി ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍, മു​ന്‍ അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ എ​ന്നി​വ​രു​ടെ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ കോ​ര്‍ ടീം ​അം​ഗ​ങ്ങ​ള്‍ അ​ട​ങ്ങി​യ സം​ഘം ഇ​ന്ന് സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട അ​റി​യി​ച്ചു. രാ​വി​ലെ 11.30ന് ​റാ​ന്നി ക​രി​കു​ളം വ​ന​മേ​ഖ​ല​യും തു​ട​ര്‍​ന്ന് ചി​റ്റാ​റി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.