പി​എം റോ​ഡി​ൽ പൈ​പ്പു പൊ​ട്ടി വെ​ള്ളം പാ​ഴാ​യി
Sunday, June 13, 2021 12:12 AM IST
റാ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡ് പ​ണി​ക്കി​ടെ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​യി. റാ​ന്നി വൈ​ക്കം ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​നു മു​ന്നി​ലെ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നി​ട​യി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ക​ലു​ങ്കി​നു വേ​ണ്ടി പ​ണി​ക​ൾ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ത്തി​യി​രു​ന്നു. ഈ ​സ​മ​യം ലൈ​നി​ൽ വെ​ള്ള​മി​ല്ലാ​യി​രു​ന്ന​തി​നാ​ൽ കേ​ടു​പാ​ട് അ​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ന്ന​ലെ പു​ല​ർ​ച്ച മു​ത​ൽ വ​ലി​യ തോ​തി​ൽ വെ​ള്ളം പാ​ഴാ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ലൈ​ൻ ഓ​ഫ് ചെ​യ്ത് ഉ​ച്ച​യോ​ടെ പ​ണി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.