ക​രി​ങ്ങാ​ലി പു​ഞ്ച: ക​ർ​ഷ​ക​ർ​ക്കാ​യി കൃ​ഷി വ​കു​പ്പ് പ​ദ്ധ​തി​ക​ൾ
Saturday, May 22, 2021 10:46 PM IST
പ​ന്ത​ളം: പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ ക​രി​ങ്ങാ​ലി പു​ഞ്ച​യി​ലെ കൃ​ഷി​നാ​ശം നേ​രി​ടാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി കൃ​ഷി വ​കു​പ്പ്. വ​ലി​യ​കൊ​ല്ല, വാ​രു​കൊ​ല്ല, ചി​റ്റി​ല​പ്പാ​ടം എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്പോ​ൾ ഏ​റെ പ്ര​യോ​ജ​ന​മു​ണ്ടാ​കു​ക​യെ​ന്ന് പ​ന്ത​ളം കൃ​ഷി ഓ​ഫീ​സ​ർ സൗ​മ്യ ശേ​ഖ​ർ പ​റ​ഞ്ഞു.

വ​റു​തി​യി​ൽ വെ​ള്ള​മെ​ത്തി​ക്കു​ന്ന​തും വ​ർ​ഷ കാ​ല​ത്ത് പു​ഞ്ച​യി​ൽ നി​ന്നും വെ​ള്ള​മൊ​ഴു​ക്കി​ക്ക​ള​യു​ന്ന​തു​മാ​ണ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. ഇ​തി​നാ​ണ് പ​ദ്ധ​തി​യി​ൽ പ്രാ​ധാ​ന്യം ന​ല്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ക​നാ​ലു​ക​ൾ ന​വീ​ക​രി​ക്കു​ക, പ​ന്പു​ക​ൾ സ്ഥാ​പി​ക്കു​ക എ​ന്നി​വ​യ്ക്കാ​ണു പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​യി വൈ​ദ്യു​തി​യും എ​ത്തി​ക്കും.വേ​ന​ലി​ൽ കൃ​ഷി​ക്കു ജ​ല​സേ​ച​ന​ത്തി​നാ​യി വ​ലി​യ​കൊ​ല്ല പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പം പു​തു​വ​ന​യി​ൽ 30 എ​ച്ച്പി സ​ബ്മേ​ഴ്സി​ബി​ൾ പ​ന്പും പെ​രും​തു​രു​ത്തി​നു സ​മീ​പം 20 എ​ച്ച്പി​യു​ടെ ഇ​റി​ഗേ​ഷ​ൻ പ​ന്പും സ്ഥാ​പി​ക്കും. ചി​റ്റി​ല​പ്പാ​ട​ത്തും സ​ബ്മേ​ഴ്സി​ബി​ൾ പ​ന്പ് സ്ഥാ​പി​ക്കും.മ​ഴ​ക്കാ​ല​ത്ത് വ​ലി​യ​കൊ​ല്ല​യി​ൽ നി​ന്നും വാ​രു കൊ​ല്ല​യി​ൽ നി​ന്നും ക​രി​ങ്ങാ​ലി തോ​ട്ടി​ലേ​ക്കു വെ​ള്ള​മൊ​ഴി​ച്ചു വി​ടു​ന്ന​തി​നാ​യി പു​തു​വ​ന​പ​ടി​യി​ൽ 10 എ​ച്ച്പി​യു​ടെ ര​ണ്ടു പ​ന്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും പ​ദ്ധ​തി​യി​ലു​ണ്ട്.

വ​ലി​യ തോ​ട്ടി​ലേ​ക്കു മു​ണ്ട​ൻ​തോ​ടെ​ത്തി​ച്ചേ​രു​ന്നി​ട​ത്തു ചീ​പ്പ് സ്ഥാ​പി​ക്കും. ചി​റ്റി​ല​പ്പാ​ട​ത്തു നി​ന്നും വെ​ള്ള​മൊ​ഴു​ക്കി ക​ള​യു​ന്ന​തി​നാ​യി 42 എ​ച്ച്പി പ​ന്പും സ്ഥാ​പി​ക്കും. പ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​യി ത്രീ ​ഫേ​സ് ക​ണ​ക്ഷ​നും എ​ത്തി​ക്കും. പെ​രു​ന്തു​രു​ത്തി​ൽ നി​ന്നും പൂ​ഴി​ച്ചാ​ൽ വ​രെ 500 മീ​റ്റ​റും ഇ​ര​ട്ട​ടി തോ​ടി​ൽ പു​തു​വ​ന പ​ടി​ഞ്ഞാ​റു വ​രെ 350 മീ​റ്റ​റും ക​നാ​ൽ ന​വീ​ക​രി​ക്കും.
ഇ​ര​ട്ട​ടി തോ​ടി​നു കു​റു​കെ റാ​ന്പോ​ടു​കൂ​ടി​യ ക​ലു​ങ്കും പ​ണി​യും. ചി​റ്റി​ല​പ്പാ​ട​ത്ത് ജ​ല​സേ​ച​ന​ത്തി​നാ​യി തോ​ടി​ന്‍റെ വ​ശ​ങ്ങ​ൾ കെ​ട്ടും.വ​ലി​യ​കൊ​ല്ല, വാ​രു​കൊ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി മൂ​ന്ന് പ​വ​ർ ടി​ല്ല​റു​ക​ളും ഒ​രു ട്രാ​ക്ട​റും വാ​ങ്ങും.

മെ​ഷീ​ന​റി ഷെ​ഡ്ഢി​നാ​യി 10 സെ​ന്‍റ് സ്ഥ​ലം വാ​ട​ക​യ്ക്കെ​ടു​ത്തി​ട്ടു​ണ്ട്. വ​ട്ട​ച്ചാ​ൽ ഭാ​ഗ​ത്ത് ഇ​ര​ട്ട​ടി പ​ന്പു മു​ത​ൽ പു​തു​വ​ന പ​ടി​ഞ്ഞാ​റു വ​രെ ട്രാ​ക്ട​ർ പോ​കു​ന്ന​തി​നു​ള്ള വ​ഴി​യും പ​ദ്ധ​തി​യി​ലു​ണ്ട്. രാ​ഷ്ട്രീ​യ കൃ​ഷി വി​കാ​സ് യോ​ജ​ന (ആ​ർ​കെ​വി​വൈ) പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണു പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക. വ​ലി​യ​കൊ​ല്ല, വാ​രു​കൊ​ല്ല എ​ന്നി​വി​ട​ങ്ങ​ൾ​ക്കാ​യി 70 ല​ക്ഷം രൂ​പ​യു​ടെ​യും, ചി​റ്റി​ല​പ്പാ​ട​ത്തി​നാ​യി 80 ല​ക്ഷം രൂ​പ​യു​ടെ​യും പ​ദ്ധ​തി​ക​ളാ​ണു ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് ആ​ദ്യം പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചു.

ഇ​നി സം​സ്ഥാ​ന ത​ല​ത്തി​ൽ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി കൂ​ടി അം​ഗീ​ക​രി​ക്ക​ണം. അ​തി​നു ശേ​ഷ​മേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കൂ. പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ പ്ര​തി​വ​ർ​ഷം ര​ണ്ടു​ത​വ​ണ​യും കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ മ​ഴ​യി​ലു​ണ്ടാ​യ കൃ​ഷി​നാ​ശം കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​ഞ്ച സ​ന്ദ​ർ​ശി​ച്ചു വി​ല​യി​രു​ത്തി​യി​രു​ന്നു. ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം അ​ടി​യ​ന്തി​ര​മാ​യി ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു സം​ഘം ക​ർ​ഷ​ക​രെ അ​റി​യി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​നി​ല മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ ജാ​ൻ​സി കെ. ​കോ​ശി, ലൂ​യി​സ് മാ​ത്യു, പ​ന്ത​ളം കൃ​ഷി ഓ​ഫീ​സ​ർ സൗ​മ്യ ശേ​ഖ​ർ, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ പോ​ൾ പി. ​ജോ​സ​ഫ്, ബി​ജു​കു​മാ​ർ, പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ചു​മ​ത​ല​യു​ള്ള കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ കെ. ​ര​ഘു​നാ​ഥ്, ഷി​ബു കെ.​സി. എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.