‌300 സ​ന്ന​ദ്ധ സേ​വ​ക​ർ ഫ​യ​ർ​ഫോ​ഴ്സി​ലും ‌
Tuesday, May 11, 2021 11:16 PM IST
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ സേ​വ​ന​വും ജി​ല്ല​യി​ൽ ആ​രോ​ഗ്യം, പോ​ലീ​സ്, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ​രി​ശീ​ല​നം ല​ഭി​ച്ച 300 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് ഫ​യ​ർ ഫോ​ഴ്സി​ന്‍റെ കീ​ഴി​ൽ സേ​വ​ന സ​ന്ന​ദ്ധ​രാ​യി മു​ന്നി​ട്ടി​റ​ങ്ങി​യി​ട്ടു​ള്ള​ത്. ഡി​വി​ഷ​ണ​ൽ വാ​ർ​ഡ​ൻ ഫി​ലി​പ്പോ​സ് മ​ത്താ​യി​ക്കാ​ണ് ജി​ല്ല​യി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല. ‌