ഗൃ​ഹ​ചി​കി​ത്സ​യി​ൽ 11,185 പേ​ർ ‌
Tuesday, May 11, 2021 11:13 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ ആ​രോ​ഗ്യ​പ്ര​ല​ര്‍​ത്ത​ക​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ.​എ​ല്‍ ഷീ​ജ അ​റി​യി​ച്ചു.‌രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​രെ​യും ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ​യു​മാ​ണ് ഗൃ​ഹ​ചി​കി​ത്സ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 12802 രോ​ഗി​ക​ളു​ള്ള​തി​ല്‍ 11185 പേ​രും ഗൃ​ഹ​ചി​കി​ത്സ​യി​ലാ​ണു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല് വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ ആ​രോ​ഗ്യ​പ്ര​ല​ര്‍​ത്ത​ക​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​ടെ സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യ​തി​നു​ശേ​ഷം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നി​ര്‍​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രോ​ഗ​ബാ​ധി​ത​രെ ഗൃ​ഹ​ചി​കി​ത്സ​യി​ലാ​ക്കു​ന്ന​ത്. ‌ഗൃ​ഹ​ചി​കി​ത്സ​യി​ലു​ള്ള രോ​ഗ​ബാ​ധി​ത​ര്‍ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ല്‍ നി​ന്നും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രെ​യും, ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​വ​രെ​യും പ​ത്തു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യും മാ​റ്റി താ​മ​സി​പ്പി​ക്ക​ണം. അ​തി​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലെ​ങ്കി​ല്‍ രോ​ഗി​യു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ല്‍ നി​ന്നും ഇ​വ​രെ ഒ​ഴി​ച്ചു നി​ര്‍​ത്ത​ണം.‌ഗൃ​ഹ​ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യകേ​ന്ദ്ര​വു​മാ​യോ പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ലു​ള്ള ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളു​മാ​യോവാ​ര്‍​ഡ്ത​ലസ​മി​തി​യു​മാ​യോ ജി​ല്ലാക​ണ്‍​ട്രോ​ള്‍റൂ​മു​മാ​യോ ബ​ന്ധ​പ്പെ​ടാം. ‌