പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ മാ​ർ​ക്ക​റ്റി​ൽ വോ​ള​ണ്ടി​യ​ർ​മാ​രെ നി​യോ​ഗി​ക്കും ‌
Tuesday, May 11, 2021 11:13 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക്ര​മ​പ്പെ​ടു​ത്തി.
ന​ഗ​ര​സ​ഭാ മാ​ര്‍​ക്ക​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ‌
മൂ​ന്നു പ്ര​ധാ​ന ക​വാ​ട​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭാ മാ​ര്‍​ക്ക​റ്റി​നു​ള്ള​ത്. ഈ ​മൂ​ന്നു ക​വാ​ട​ങ്ങ​ളി​ലും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ നി​യ​മി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി.
പൊ​തു​ജ​ന​ങ്ങ​ള്‍ മാ​ര്‍​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴും പു​റ​ത്തേ​ക്ക് പോ​കു​മ്പോ​ഴും, വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ സാ​നി​റ്റൈ​സ​ര്‍ ന​ല്‍​കും. മാ​സ്‌​ക് മാ​ര്‍​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്കു​ന്നു​വെ​ന്ന് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്തും.
സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്നും, മാ​ര്‍​ക്ക​റ്റി​ലേ​ക്ക് പ്ര​വ​ശി​ക്കു​ന്ന എ​ല്ലാ​വ​രും മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്കു​ന്നു എ​ന്നും വോളണ്ടി​യ​ര്‍​മാ​ര്‍ ഉ​റ​പ്പാ​ക്കും.
മാ​ര്‍​ക്ക​റ്റി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി പ്ര​ദീ​പ്, ന​ഗ​ര​ സ​ഭാ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി​നു ജോ​ര്‍​ജ്, നോ​ഡ​ല്‍ ഓ​ ഫീ​സ​റാ​യ കെ.​ആ​ര്‍. മ​നോ​ജ് കു​മാ​ര്‍ എ​ന്നി​വ​ര്‍ വി​ല​യി​രു​ ത്തി. ‌