സ്ഥാ​നാ​ർ​ഥി​ക​ൾ എ​ന്തു പ​റ​യു​ന്നു....
Saturday, May 1, 2021 10:35 PM IST
ആ​റ​ന്മു​ള ‌
കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ (യു​ഡി​എ​ഫ്) ‌
യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചു​വ​ര​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ആ​ഗ്ര​ഹ​മു​ള്ള​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ​ത്ത​ന്നെ ബോ​ധ്യ​മാ​യ​താ​ണ്. ആ​റ​ന്മു​ള​യി​ൽ ഒ​രു മാ​റ്റം വോ​ട്ട​ർ​മാ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. എ​ൽ​ഡി​എ​ഫ് വി​രു​ദ്ധ​വി​കാ​രം ശ​ക്ത​മാ​ണ്. ‌
‌‌വീ​ണാ ജോ​ർ​ജ് (എ​ൽ​ഡി​എ​ഫ്) ‌
ഇ​ത്ത​വ​ണ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കും. സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. സ്ത്രീ ​വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ ആ​റ·ു​ള​യി​ൽ എ​ൽ​ഡി​എ​ഫി​നു വ​ർ​ധി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യ ഒ​രു മു​ന്നേ​റ്റം മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി.
ബി​ജു മാ​ത്യു (എ​ൻ​ഡി​എ) ‌
വ​ലി​യ സാ​ധ്യ​ത​യാ​ണ് എ​ൻ​ഡി​എ​യ്ക്ക് ആ​റ​ന്മു​ള​യി​ലു​ള്ള​ത്. വോ​ട്ട​ർ​മാ​ർ ഇ​ത്ത​വ​ണ എ​ൻ​ഡി​എ​യെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് വി​ശ്വാ​സം. ‌
‌റാ​ന്നി ‌
‌റി​ങ്കു ചെ​റി​യാ​ൻ (യു​ഡി​എ​ഫ്) ‌
പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും. മ​ണ്ഡ​ലം ഇ​ക്കു​റി യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണ്. മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കും. ‌
‌പ്ര​മോ​ദ് നാ​രാ​യ​ണ്‍ (എ​ൽ​ഡി​എ​ഫ്) ‌
റാ​ന്നി​യി​ൽ എ​ൽ​ഡി​എ​ഫ് ച​രി​ത്രം ആ​വ​ർ​ത്തി​ക്കും. മ​ണ്ഡ​ലം ഇ​ക്കു​റി​യും എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​ണ്. അ​ഭി​മാ​ന​ക​ര​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​കും വി​ജ​യം. ‌
‌കെ.​പ​ദ്മ​കു​മാ​ർ(​എ​ൻ​ഡി​എ) ‌
വി​ജ​യ പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. റാ​ന്നി മ​ണ്ഡ​ലം ഇ​ക്കു​റി ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കും. എ​ൻ​ഡി​എ​യെ ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ‌
‌അ​ടൂ​ർ ‌
‌എം.​ജി. ക​ണ്ണ​ൻ (യു​ഡി​എ​ഫ്) ‌
അ​ടൂ​രി​ൽ ഇ​ത്ത​വ​ണ യു​ഡി​എ​ഫ് ത​രം​ഗ​മാ​ണ്. വി​ജ​യം നേ​ടു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല നി​ല​പാ​ടു​ക​ളാ​ണു​ണ്ടാ​യ​ത്. ‌
‌ചി​റ്റ​യം ഗോ​പ​കു​മാ​ർ (എ​ൽ​ഡി​എ​ഫ്) ‌
അ​ട്ടി​മ​റി അ​ടൂ​രി​ൽ ന​ട​ക്കി​ല്ല. നൂ​റ് ശ​ത​മാ​നം വി​ജ​യം ഉ​റ​പ്പ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​നേ​ക്കാ​ൾ അ​ടൂ​രി​ൽ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കും. ‌
‌പ​ന്ത​ളം പ്ര​താ​പ​ൻ (​എ​ൻ​ഡി​എ) ‌
വി​ജ​യി​ക്കു​മെ​ന്ന് തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. ഇ​ത്ത​വ​ണ അ​ടൂ​രി​ൽ മാ​റ്റ​മു​ണ്ടാ​കും. സാ​ധ്യ​ത​ക​ൾ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​ണ്. ‌
‌തി​രു​വ​ല്ല ‌‌
കു​ഞ്ഞു​കോ​ശി പോ​ൾ (യു​ഡി​എ​ഫ്) ‌
മൂ​വാ​യി​ര​ത്തി​ൽ കു​റ​യാ​ത്ത ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. തി​രു​വ​ല്ല ഒ​രു മാ​റ്റം ആ​ഗ്ര​ഹി​ച്ചി​രു​ന്നു. വോ​ട്ടി​നു ശേ​ഷം സാ​ധാ​ര​ണ​ക്കാ​ർ ഇ​തു പ്ര​ക​ട​മാ​ക്കു​ക​യും ചെ​യ്തു. ‌
മാ​ത്യു ടി.​തോ​മ​സ് (എ​ൽ​ഡി​എ​ഫ്) ‌
പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് വി​ല​യി​രു​ത്തു​ന്ന​ത്. തി​രു​വ​ല്ല​യി​ലെ വോ​ട്ട​ർ​മാ​രു​ടെ മ​ന​സ് എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​ണ്. ‌
‌അ​ശോ​ക​ൻ കു​ള​ന​ട (എ​ൻ​ഡി​എ) ‌
ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ന്ന​ത്. വി​ക​സ​ന കാ​ഴ്ച​പ്പാ​ടാ​ണ് എ​ൻ​ഡി​എ അ​വ​ത​രി​പ്പി​ച്ച​ത്. അ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്. ‌
‌കോ​ന്നി ‌
‌റോ​ബി​ൻ പീ​റ്റ​ർ (യു​ഡി​എ​ഫ്) ‌
കോ​ന്നി ഇ​ത്ത​വ​ണ യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ക്കും. വി​ജ​യം യു​ഡി​എ​ഫി​നൊ​പ്പ​മാ​ണ്. വി​ക​സ​നം വ​ര​ണ​മെ​ങ്കി​ൽ യു​ഡി​എ​ഫ് ജ​യി​ക്ക​ണ​മെ​ന്ന ചി​ന്ത​യി​ലാ​ണ് ജ​ന​ങ്ങ​ൾ വോ​ട്ടു ചെ​യ്ത​ത്
കെ.​യു. ജ​നീ​ഷ്കു​മാ​ർ (എ​ൽ​ഡി​എ​ഫ്) ‌
കോ​ന്നി എ​ൽ​ഡി​എ​ഫി​നൊ​പ്പം ത​ന്നെ നി​ൽ​ക്കും. ഭൂ​രി​പ​ക്ഷം ഏ​ഴാ​യി​രം ക​ട​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. എ​ൽ​ഡി​എ​ഫി​ന്‍റെ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് ജ​ന​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. ‌
‌കെ.​സു​രേ​ന്ദ്ര​ൻ (യു​ഡി​എ​ഫ്) ‌
എ​ൻ​ഡി​എ വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്.
മാ​റ്റ​ത്തി​നും വി​ക​സ​ന​ത്തി​നും കോ​ന്നി​യി​ലെ ജ​ന​ങ്ങ​ൾ വോ​ട്ടു ചെ​യ്തി​ട്ടു​ണ്ട്.
എ​ൻ​ഡി​എ വ​ര​ണ​മെ​ന്ന വോ​ട്ട​ർ​മാ​രു​ടെ ആ​ഗ്ര​ഹം പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​ക​ട​മാ​യി​രു​ന്നു. ‌