അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ൾ,‌ 39 സ്ഥാ​നാ​ർ​ഥി​ക​ൾ,‌ യ​ന്ത്ര​ത്തി​ൽ 7,08,154 വോ​ട്ടു​ക​ൾ ‌
Saturday, May 1, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: ഏ​പ്രി​ൽ ആ​റി​ന് ജി​ല്ല​യി​ലെ അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി വി​ധി​യെ​ഴു​തി​യ 7,08,154 വോ​ട്ടു​ക​ൾ ഇ​ന്ന് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തെ​ളി​യും.‌

ജി​ല്ല​യി​ൽ 10,54,100 വോ​ട്ട​ർ​മാ​രാ​ണ് ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 7,08,154 പേ​ർ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ടു ചെ​യ്തു. 1530 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് ജി​ല്ല​യി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ബ്സ​ന്‍റീ​സ് വി​ഭാ​ഗ​ത്തി​ൽ 20214 ത​പാ​ൽ വോ​ട്ടു​ക​ളാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലും സ​ർ​വീ​സ് വോ​ട്ട​ർ​മാ​രി​ലും ഇ​ന്ന​ലെ​വ​രെ ല​ഭി​ച്ച​ത് 6132 വോ​ട്ടു​ക​ളാ​ണ്. ഇ​തു​ൾ​പ്പെ​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ 7,34,500 വോ​ട്ടു​ക​ളാ​ണ് വി​ധി നി​ർ​ണാ​യ​ക​മാ​യി​ട്ടു​ള്ള​ത്. അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 39 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ ്മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ മൂ​ന്ന് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി്ലാ​യി​രു​ന്നു അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ധാ​ന മ​ത്സ​രം. ‌
ആ​റ​ന്മു​ള, അ​ടൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന​വ അ​പ​ര​ൻ​മാ​രും തി​രു​വ​ല്ല​യി​ൽ സ്വ​ത​ന്ത്ര​നാ​യി​രു​ന്ന തോ​മ​സ് മാ​ത്യു​വും നേ​ടു​ന്ന വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​കും.തി​രു​വ​ല്ല​യി​ൽ 1,34469, റാ​ന്നി - 1,23,594, ആ​റ​ന്മു​ള - 1,55,370, കോ​ന്നി - 1,44,794, അ​ടൂ​ർ - 1,49,927 എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ പോ​ൾ ചെ​യ്തി​രി​ക്കു​ന്ന വോ​ട്ടു​ക​ൾ. ‌

‌സ്പെ​ഷ​ൽ ബാ​ല​റ്റി​ൽ‌ 20,214 വോ​ട്ടു​ക​ൾ, ത​പാ​ൽ ബാ​ല​റ്റ് 6132 ല​ഭി​ച്ചു ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വീ​സ് വോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​തേ​വ​രെ ല​ഭ്യ​മാ​യ​ത് 6132 ത​പാ​ൽ വോ​ട്ടു​ക​ൾ. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​വ​ണ ഏ​ർ​പ്പെ​ടു​ത്തി​യ ആ​ബ്സ​ന്‍റീ​സ് സ്പെ​ഷ​ൽ ബാ​ല​റ്റി​ലൂ​ടെ 80 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ 17,915 വോ​ട്ടു​ക​ളും 1804 ഭി​ന്ന​ശേ​ഷി വോ​ട്ടു​ക​ളും, 16 അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 495 പേ​ർ വോ​ട്ടു​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.‌

നി​യോ​ജ​ക​മ​ണ്ഡ​ലം, ല​ഭി​ച്ച പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ എ​ണ്ണം (സ​ർ​വീ​സ് വോ​ട്ട് ഉ​ൾ​പ്പ​ടെ), 80 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വോ​ട്ടു​ക​ൾ, ഭി​ന്ന​ശേ​ഷി വോ​ട്ടു​ക​ൾ, അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗം എ​ന്നി​വ ക്ര​മ​ത്തി​ൽ : ‌

‌തി​രു​വ​ല്ല 360, 3914, 368, 31‌
റാ​ന്നി 959, 2834, 358, 52‌
ആ​റ​ന്മു​ള 1717, 4629, 419, 109‌
കോ​ന്നി 1785, 3492, 243, 110‌
അ​ടൂ​ർ 1311, 3046, 416, 193 ‌