മ​രി​ച്ച നി​ല​യി​ൽ ‌‌
Saturday, May 1, 2021 10:35 PM IST
അ​ടൂ​ർ: ഏ​നാ​ദി​മം​ഗ​ലം കി​ൻ​ഫ്ര പാ​ർ​ക്കി​ൽ താ​മ​സ​സ്ഥ​ല​ത്ത് പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സു​ഭാ​ഷി (58) നെ​യാ​ണ് കി​ൻ​ഫ്ര പാ​ർ​ക്കി​ൽ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
കി​ൻ​ഫ്ര പാ​ർ​ക്കി​ലെ ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ലാ​ണ് ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ 29 വ​രെ ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ടൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ‌
‌അ​ടൂ​ർ: പ​ന്നി​വി​ഴ വാ​ട​ക വീ​ട്ടി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​മ്പു​ളി​ക്ക​ൽ വി​ജ​യ​ഭ​വ​നം വി​ജ​യ​ന്‍റെ മ​ക​ൻ ജ​യ​കൃ​ഷ്ണ(28)​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം.എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ലാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ട​ത്. അ​ടൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

‌ഹെ​ൽപ് ഡെ​സ്ക് ആ​രം​ഭി​ച്ചു ‌

ചു​ങ്ക​പ്പാ​റ: ചു​ങ്ക​പ്പാ​റ മ​ഹാ​ത്മ ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു. ഫോ​ൺ: 7559034943,8075431058, 8848969907. ‌‌‌