16 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും നി​രോ​ധ​നാ​ജ്ഞ ദീ​ർ​ഘി​പ്പി​ച്ചു ‌
Saturday, May 1, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​വാ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 16 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നാ​ജ്ഞ ദീ​ർ​ഘി​പ്പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ഉ​ത്ത​ര​വാ​യി.
മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട്, കു​ന്ന​ന്താ​നം, വെ​ച്ചൂ​ച്ചി​റ, പ​ള്ളി​ക്ക​ൽ, ആ​റ​ന്മു​ള, കോ​യി​പ്രം, ഇ​ര​വി​പേ​രൂ​ർ, അ​യി​രൂ​ർ, റാ​ന്നി, റാ​ന്നി പ​ഴ​വ​ങ്ങാ​ടി, റാ​ന്നി പെ​രു​നാ​ട്, പ്ര​മാ​ടം, കോ​ന്നി, ഏ​റ​ത്ത്, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​വി​ധ തീ​യ​തി​ക​ളി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം വ​കു​പ്പ് 144 പ്ര​കാ​രം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന നി​രോ​ധ​നാ​ജ്ഞ​യാ​ണ ഒ​ന്പ​തി​ന് അ​ർ​ധ​രാ​ത്രി വ​രെ ദീ​ർ​ഘി​പ്പി​ച്ച് ഉ​ത്ത​ര​വാ​യ​ത്.
അ​ഞ്ചോ അ​തി​ല​ധി​ക​മോ ആ​ളു​ക​ൾ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ട്ടം കൂ​ടു​ന്ന​ത് നി​രോ​ധി​ച്ചു. ‌
നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള​ള എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​വ​ശ്യ​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത എ​ല്ലാ ക​ട​ക​ളും അ​ട​ച്ചി​ട​ണം. പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, പാ​ൽ, മ​ൽ​സ്യം, മാം​സം, റേ​ഷ​ൻ ക​ട​ക​ൾ, സി​വി​ൽ സ​പ്ലൈ​സ് ഒൗ​ട്ട്ലെ​റ്റു​ക​ൾ, മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ വി​ൽ​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പ്ര​വ​ർ​ത്തി​ക്കാ​നാ​കു​ന്ന​ത്.‌
ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ഹോം ​ഡെ​ലി​വ​റി​യാ​യി മാ​ത്രം ഭ​ക്ഷ​ണം ന​ൽ​കാം.
ബാ​ങ്കു​ക​ളു​ടെ സേ​വ​നം, ആ​ശു​പ​ത്രി, വ്യ​വ​സാ​യ ശാ​ല​ക​ൾ, എ.​ടി.​എം, പെ​ട്രോ​ൾ പ​ന്പ്, ആം​ബു​ല​ൻ​സ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം, എ​ൽ​പി​ജി വി​ത​ര​ണം, ടെ​ലി​കോം, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ത​ട​സ​പ്പെ​ട​രു​ത്.
സി​നി​മ ഹാ​ളു​ക​ൾ, ബാ​റു​ക​ൾ, സ്പോ​ർ​ട്ട് കോം​പ്ല​ക്സു​ക​ൾ, ജിം, ​സ്പാ, സ്വി​മ്മിം​ഗ് പൂ​ൾ, എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പാ​ർ​ക്കു​ക​ൾ എ​ന്നി​വ തു​റ​ക്കാ​ൻ പാ​ടി​ല്ല. ഹോ​ട്ട​ലു​ക​ൾ രാ​ത്രി 7.30നു​മു​ന്പാ​യി അ​ട​ക്ക​ണം.
സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ ഒ​ത്തു​ചേ​ര​ലു​ക​ളും, ഇ​ൻ​ഡോ​ർ, ഔ​ട്ട്ഡോ​ർ ഷൂ​ട്ടി​ങ്ങു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ‌
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ ‌‌
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം.‌
ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ആ​റ് (ന​ട​ക്കാ​വ് ഭാ​ഗം, പ്ര​ത്യാ​ശാ ഭ​വ​ൻ), കൊ​റ്റ​നാ​ട് വാ​ർ​ഡ് അ​ഞ്ച് (പു​ത്തൂ​ർ​മു​ക്ക്, ഐ​പി​സി ഹാ​ൾ മു​ത​ൽ ന​ട​യ്ക്ക​ൽ കോ​ള​നി പ്ര​ദേ​ശം, നെ​ടു​പു​റ​ത്ത​ടം ഭാ​ഗം), കോ​ന്നി വാ​ർ​ഡ് മൂ​ന്ന് (ഈ​സ്റ്റ് മു​ക്ക്, ചു​ര​വേ​ലി​പ്പ​ടി ഭാ​ഗം മു​ത​ൽ ചെ​മ്മ​ണി​ത്തോ​ട്ടം ഭാ​ഗം വ​രെ ), വാ​ർ​ഡ് എ​ട്ട് (പ​യ്യ​നാ​മ​ണ്‍ ജം​ഗ്ഷ​ൻ, ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ എ​തി​ർ വ​ശം , വ​ഞ്ചി​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗം ), സീ​ത​ത്തോ​ട് വാ​ർ​ഡ് ഒ​ന്ന് (കോ​ട്ട​മ​ണ്‍ പാ​റ മു​ഴു​വ​നും), വാ​ർ​ഡ് 12 (മൂ​ന്ന് ക​ല്ല് മു​ഴു​വ​നും), വാ​ർ​ഡ് 11 (സീ​ത​ത്തോ​ട് മാ​ർ​ക്ക​റ്റ് ഭാ​ഗം), പ്ര​മാ​ടം വാ​ർ​ഡ് ര​ണ്ട് , നാ​ല് മു​ഴു​വ​നാ​യും എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ​ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌