ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 10,000 ക​ട​ന്നു ‌
Saturday, May 1, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1065 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 1010 പേ​രും സ​ന്പ​ർ​ക്ക​ബാ​ധി​ത​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​ന്പ​തു പേ​രു​ണ്ട്.
ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.83 ശ​ത​മാ​ന​മാ​ണ്. ‌
പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​വ​രി​ൽ ന​ഗ​ര​സ​ഭ​ക​ളി​ൽ ‌
അ​ടൂ​ര്‍ 36, പ​ന്ത​ളം 47, പ​ത്ത​നം​തി​ട്ട 41, തി​രു​വ​ല്ല 68 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​നി​ക്കാ​ട് 40, ആ​റ​ന്മു​ള 12, അ​രു​വാ​പ്പു​ലം 33, അ​യി​രൂ​ര്‍ 20, ചെ​ന്നീ​ര്‍​ക്ക​ര 6, ചെ​റു​കോ​ല്‍ 6, ചി​റ്റാ​ര്‍ 23, ഏ​റ​ത്ത് 25, ഇ​ല​ന്തൂ​ര്‍ 8, ഏ​നാ​ദി​മം​ഗ​ലം 22, ഇ​ര​വി​പേ​രൂ​ര്‍ 31, ഏ​ഴം​കു​ളം 34, എ​ഴു​മ​റ്റൂ​ര്‍ 26, ക​ട​മ്പ​നാ​ട് 22, ക​ട​പ്ര 24, ക​ല​ഞ്ഞൂ​ര്‍ 18, ക​ല്ലൂ​പ്പാ​റ 36, ക​വി​യൂ​ര്‍ 25, കൊ​ടു​മ​ണ്‍ 17, കോ​യി​പ്രം 14, കോ​ന്നി 30, കൊ​റ്റ​നാ​ട് 2, കോ​ട്ടാ​ങ്ങ​ല്‍ 16, കോ​ഴ​ഞ്ചേ​രി 5, കു​ള​ന​ട 9, കു​ന്ന​ന്താ​നം 28, കു​റ്റൂ​ര്‍ 2, മ​ല​യാ​ല​പ്പു​ഴ 9, മ​ല്ല​പ്പ​ള​ളി 43, മ​ല്ല​പ്പു​ഴ​ശ്ശേ​രി 9, മെ​ഴു​വേ​ലി 5, മൈ​ല​പ്ര 4, നാ​റാ​ണം​മൂ​ഴി 4, നാ​ര​ങ്ങാ​നം 6, നെ​ടു​മ്പ്രം 8, നി​ര​ണം 12, ഓ​മ​ല്ലൂ​ര്‍ 3, പ​ള്ളി​ക്ക​ല്‍ 39, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 6, പെ​രി​ങ്ങ​ര 22, പ്ര​മാ​ടം 21, പു​റ​മ​റ്റം 24, റാ​ന്നി 17, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 6, റാ​ന്നി-​അ​ങ്ങാ​ടി 6, റാ​ന്നി-​പെ​രു​നാ​ട് 15, സീ​ത​ത്തോ​ട് 13, ത​ണ്ണി​ത്തോ​ട് 11, തോ​ട്ട​പ്പു​ഴ​ശേ​രി 21, തു​മ്പ​മ​ണ്‍ 5, വ​ട​ശേ​രി​ക്ക​ര 5, വ​ള​ളി​ക്കോ​ട് 11, വെ​ച്ചൂ​ച്ചി​റ 14 എ​ന്നി​ങ്ങ​നെ​യും പു​തി​യ രോ​ഗ​ബാ​ധി​ത​രു​ണ്ട്. ‌
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 76928 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 69982 പേ​ര്‍ സ​മ്പ​ര്‍​ക്കം​മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ‌
ഇ​ന്ന​ലെ 815 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 65818 പേ​ർ നി​ല​വി​ൽ രോ​ഗ​മു​ക്ത​രാ​യി. 10872 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ‌
24265പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.‌
ഇ​ന്ന​ലെ 4905 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2627 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌
‌മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ന്നു, ഇ​ന്ന​ലെ മാ​ത്രം 10 പേ​ർ മ​രി​ച്ചു ‌
‌ കോ​വി​ഡ് ബാ​ധി​ത​രാ​യ 10 പേ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്.
ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളാ​ണ് ഇ​വ​രു​ടെ മ​ര​ണ​കാ​ര​ണ​മാ​യി വി​ല​യി​രു​ത്തു​ന്ന​ത്.
തി​രു​വ​ല്ല സ്വ​ദേ​ശി​നി(74) , ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി (58), ചെ​ന്നീ​ര്‍​ക്ക​ര സ്വ​ദേ​ശി (58), നി​ര​ണം സ്വ​ദേ​ശി​നി (96), പ്ര​മാ​ടം സ്വ​ദേ​ശി (60), ആ​റ​ന്മു​ള സ്വ​ദേ​ശി​നി(70), കോ​ന്നി സ്വ​ദേ​ശി (85), ആ​നി​ക്കാ​ട് സ്വ​ദേ​ശി (71), കോ​യി​പ്രം സ്വ​ദേ​ശി​നി(60), ക​ട​പ്ര സ്വ​ദേ​ശി​നി എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്. ‌