യു​ഡി​എ​ഫി​നു പ്ര​തീ​ക്ഷ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ, അ​ഞ്ചും ഉ​റ​പ്പി​ച്ച് എ​ൽ​ഡി​എ​ഫ്, കോ​ന്നി ഒ​പ്പം പോ​രു​മെ​ന്ന് എ​ൻ​ഡി​എ ‌
Saturday, May 1, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ൾ ഉ​റ​പ്പാ​യി വി​ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ്. എ​ൽ​ഡി​എ​ഫാ​ക​ട്ടെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളും ഇ​ത്ത​വ​ണ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ച്ച കോ​ന്നി​യി​ൽ ബി​ജെ​പി ഇ​പ്പോ​ഴും വി​ജ​യ പ്ര​തീ​ക്ഷ​യി​ലു​മാ​ണ്.എ​ക്സി​റ്റ്പോ​ളു​ക​ൾ ജി​ല്ല​യി​ൽ എ​ൽ​ഡി​എ​ഫി​നാ​ണ് മു​ൻ​തൂ​ക്കം പ്ര​വ​ചി​ച്ച​തെ​ങ്കി​ലും അ​ത്ര​ക​ണ്ട് വി​ട്ടു​കൊ​ടു​ക്കാ​ൻ യു​ഡി​എ​ഫ് ത​യാ​റ​ല്ല. രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് ക​രു​തു​ന്നു. റാ​ന്നി, കോ​ന്നി, ആ​റ​ന്മു​ള എ​ന്നി​വ​യാ​ണ് യു​ഡി​എ​ഫ് ഉ​റ​പ്പി​ച്ചു പ​റ​യു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ. കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ച തി​രു​വ​ല്ല​യും അ​ടൂ​രും അ​ട്ടി​മ​റി​യി​ലൂ​ടെ ഒ​പ്പം നി​ന്നാ​ൽ അ​ത്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ക​രു​തു​ന്നു.‌
എ​ന്നാ​ൽ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം അ​നു​കൂ​ല​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് വി​ല​യി​രു​ത്ത​ൽ. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മി​ക​വും അ​ടി​യൊ​ഴു​ക്കു​ക​ളു​മാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ. കൈ​വി​ടു​മെ​ന്ന് ക​രു​തി​യ റാ​ന്നി​യി​ൽ അ​ടി​യൊ​ഴു​ക്കു​ക​ൾ എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്ന് വി​ല​യി​രു​ത്തു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന വി​കാ​ര​ങ്ങ​ളും രാ​ഷ്ട്രീ​യ​മാ​യി അ​വ​സ​ന​നി​മി​ഷം ഉ​ണ്ടാ​യ അ​ടി​യൊ​ഴു​ക്കും ഗു​ണം ചെ​യ്തു​വെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് പ​ക്ഷം.‌
ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും ജ​യ​പ​രാ​ജ​യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന ഘ​ട​ക​മാ​യി ബി​ജെ​പി വോ​ട്ടു​ക​ൾ മാ​റും. 20116നു ​സ​മാ​ന​മാ​യ രീ​തി​യി​ൽ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി വോ​ട്ടു​ക​ൾ നേ​ടി​യാ​ൽ അ​ത് എ​ൽ​ഡി​എ​ഫി​ന് ഗു​ണ​ക​ര​മാ​കും. ആ​റ​ന്മു​ള, തി​രു​വ​ല്ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി വോ​ട്ടു​ക​ളി​ൽ കു​റ​വു​ണ്ടാ​കു​മോ​യെ​ന്ന​താ​ണ് രാ​ഷ്ട്രീ​യ​മാ​യി ഉ​റ്റു​നോ​ക്കു​ന്ന​ത്. ഇ​തു​ണ്ടാ​യി​ല്ലെ​ങ്കി​ൽ യു​ഡി​എ​ഫി​നു പ്ര​തീ​ക്ഷ ഗു​ണം കി​ട്ടി​ല്ല.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​ത്സ​രി​ച്ച കോ​ന്നി​യി​ലും ജി​ല്ല​യി​ലെ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടു​ക​ളി​ൽ കു​റ​വു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യം ക​ത്തി​നി​ന്ന 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ. ​സു​രേ​ന്ദ്ര​നു ല​ഭി​ച്ച വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ നി​ല​നി​ർ​ത്താ​നാ​യി​ല്ലെ​ങ്കി​ലും 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നി​ല​യി​ലേ​ക്കെ​ങ്കി​ലും വോ​ട്ടു​ക​ൾ വാ​ങ്ങു​ക​യെ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യം.
ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​ൽ നി​ന്നു സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ച്ച ആ​റ​ന്മു​ള​യി​ൽ അ​ട​ക്കം ബി​ജെ​പി നേ​ടു​ന്ന വോ​ട്ടു​ക​ൾ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വോ​ട്ടു​ക​ൾ പ​ര​മാ​വ​ധി ഉ​റ​പ്പാ​ക്കു​ക​യാ​ണ് ബി​ജെ​പി ല​ക്ഷ്യം. ഇ​തു സാ​ധ്യ​മാ​യാ​ൽ 2016 ഫ​ലം ജി​ല്ല​യി​ൽ ആ​വ​ർ​ത്തി​ക്കാം. അ​ന്ന് കോ​ന്നി ഒ​ഴി​കെ മ​ണ്ഡ​ല​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ച​താ​ണ്. ‌
‌ബാ​ബു ജോ​ർ​ജ് ‌ (ഡി​സി​സി പ്ര​സി​ഡ​ന്‍റ്)
അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് ഉ​ജ്വ​ല വി​ജ​യം നേ​ടും. എ​ക്സി​റ്റ് പോ​ളു​ക​ളി​ൽ വി​ശ്വാ​സ​മി​ല്ല. യാ​ഥാ​ർ​ഥ്യം അ​തി​ന​പ്പു​റ​മാ​ണ്. ‌
സം​ഘ​ട​നാ​പ​ര​മാ​യ പോ​രാ​യ്മ​ക​ൾ എ​ല്ലാം പ​രി​ഹ​രി​ച്ചാ​ണ് യു​ഡി​എ​ഫ് പോ​രാ​ടി​യ​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ ത​ക​ർ​ച്ച​യു​ടെ തു​ട​ക്ക​മാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം. ബി​ജെ​പി​ക്ക് ജി​ല്ല​യി​ൽ സ്ഥാ​ന​മി​ല്ല. ‌
‌കെ.​പി. ഉ​ദ​യ​ഭാ​നു ‌ (സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി)
അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളും നി​ല​നി​ർ​ത്താ​ൻ ക​ഴി​യും. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളും അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യം ഇ​തി​ന്‍റെ തെ​ളി​വാ​ണ്. യു​ഡി​എ​ഫ് വ​ലി​യ ത​ക​ർ​ച്ച​യെ നേ​രി​ടും. ബി​ജെ​പി​യു​ടെ വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​ത്തി​ന് ജി​ല്ല​യി​ൽ സ്ഥാ​ന​മു​ണ്ടാ​കി​ല്ല. ‌
വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ ‌(ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി)
ജി​ല്ല​യി​ൽ എ​ൻ​ഡി​എ​യ്ക്ക് വി​ജ​യ പ്ര​തീ​ക്ഷ​യു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ശ്വാ​സം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​ത്സ​രി​ച്ച കോ​ന്നി​യി​ൽ ഏ​റെ പ്ര​തീ​ക്ഷ​യാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. ബി​ജെ​പി വോ​ട്ടു​ക​ളി​ൽ യാ​തൊ​രു അ​ടി​യൊ​ഴു​ക്കു​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ല. ‌