‌പ്ര​തീ​ക്ഷ​ക​ൾ കൈ​വി​ടാ​തെ നേ​താ​ക്ക​ളും; ആ​ഘോ​ഷ​ങ്ങ​ൾ വേ​ണ്ടെ​ന്ന് പൊ​തു​ധാ​ര​ണ ‌
Saturday, May 1, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: ഫ​ലം അ​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്പോ​ഴും സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ്ര​തീ​ക്ഷ കൈ​വി​ടു​ന്നി​ല്ല.
എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്നെ​ങ്കി​ലും ഇ​തി​ൽ അ​മി​ത പ്ര​തീ​ക്ഷ​യോ നി​രാ​ശ​ യോ സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ക​ടി​ പ്പി​ക്കു​ന്നി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം ബൂ​ത്തു​ക​ളി​ൽ നി​ന്നും ത​ങ്ങ​ളു​ടെ ഏ​ജ​ന്‍റു​മാ​രും പ്ര​വ​ർ​ത്ത​ക​രും ന​ൽ​കി​യി​ട്ടു​ള്ള ക​ണ​ക്കു​ക​ളി​ലാ​ണ് ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​തീ​ക്ഷ.
ഈ ​ക​ണ​ക്കി​ൽ ഊ​ന്നി​യ ക​ണ​ക്കെ​ടു​പ്പു​ക​ൾ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും ന​ട​ത്തി​യി​രു​ന്നു.
സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി നേ​താ​ക്ക​ളും ഇ​ന്ന് ആ​ദ്യ​ഘ​ട്ട ഫ​ല​സൂ​ച​ന​ക​ൾ വീ​ടു​ക​ളി​ൽ ഇ​രു​ന്നു​ത​ന്നെ നി​രീ​ക്ഷി​ക്കും.
പി​ന്നീ​ട് പാ​ർ​ട്ടി ഓ​ഫീ​സു​ ക​ളി​ലേ​ക്ക് വ​രാ​നാ​ണ് സാ​ധ്യ ​ത.‌
എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ​യും കോ​ട​തി​യു​ടെ​ യും ഇ​ട​പെ​ട​ലു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ള്ള​തി​നാ​ൽ വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ ണ്ട്.
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള നി​ർ​ദേ​ശം മൂ​ന്ന് മു​ന്ന​ണി​ക​ളും ന​ൽ​കി​ക്ക​ഴി​ഞ്ഞു.
പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല.
ഓ​ഫീ​സു​ക​ളി​ലും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​നു സ​മീ​പ​വും ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കി​യി​ട്ടു​മു​ണ്ട്. ‌