കു​ന്ന​ന്താ​ന​ത്തെ പ്ലാ​ന്‍റി​ൽ നി​ന്ന് ഓ​ക്സി​ജ​ൻ നീ​ക്ക​മി​ല്ല
Saturday, May 1, 2021 10:35 PM IST
കുന്നന്താനം: ഓ​ക്സി​ജ​ൻ ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും ജി​ല്ല​യി​ലെ ഏ​ക സം​ഭ​ര​ണ, വി​ത​ര​ണ കേ​ന്ദ്ര​മാ​യ കു​ന്ന​ന്താ​ന​ത്തെ പ്ലാ​ന്‍റ് സ്തം​ഭ​ന​ത്തി​ൽ. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.‌

കു​ന്ന​ന്താ​നം വ്യ​വ​സാ​യ പാ​ർ​ക്കി​ലാ​ണ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലും ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ആ​വ​ശ്യ​മാ​യി​ട്ടു​ള്ള മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും സി​ലി​ണ്ട​റു​ക​ളി​ലും ക്ര​യോ​ജ​നി​ക് ടാ​ങ്കു​ക​ളി​ലും വാ​ത​കം എ​ത്തി​ച്ചി​രു​ന്ന​ത് കു​ന്ന​ന്താ​നം പ്ലാ​ന്‍റി​ൽ നി​ന്നാ​യി​രു​ന്നു.

എ​ന്നാ​ൽ ക്ര​യോ​ജ​നി​ക് ടാ​ങ്കി​ൽ ഇ​ന്ധ​നം തീ​ർ​ന്ന​തു​മൂ​ലം ര​ണ്ടാ​ഴ്ച​യാ​യി കു​ന്ന​ന്താ​ന​ത്തെ പ്ലാ​ന്‍റ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.‌

പ്ര​തി​ദി​നം ആ​യി​ര​ത്തോ​ളം സി​ലി​ണ്ട​റു​ക​ൾ നി​റ​യ്ക്കാ​നും ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ക്കാ​നു​മാ​കും. 20000 ലി​റ്റ​റാ​ണ് സം​ഭ​ര​ണ​ശേ​ഷി.

പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് ഇ​നോ​ക്സ്, സ​തേ​ണ്‍ എ​യ​ർ, ച​വ​റ ക​ഐം​എം​എ​ൽ സ്ഥാ​പ​ന​ങ്ങ​ളാ​ണ് കു​ന്ന​ന്താ​ന​ത്തെ പ്ലാ​ന്‍റി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ച്ചി​രു​ന്ന​ത്. ‌

എ​ന്നാ​ൽ ആ​വ​ശ്യ​ക​ത ഏ​റി​യ​തോ​ടെ ഇ​വി​ടേ​ക്ക് ലോ​റി​ക​ൾ വ​രാ​താ​യി. സം​ഭ​ര​ണ​ശേ​ഷി​യു​ടെ ചെ​റി​യ ശ​ത​മാ​ന​മെ​ങ്കി​ലും എ​ത്തി​ക്കാ​നാ​യാ​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് ഫ​ല​പ്ര​ദ​മാ​യ തോ​തി​ൽ ഇ​വി​ടെ​നി​ന്ന് ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​നാ​കും.

മൈ​ന​സ് 183 ഡി​ഗ്രി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന ക്ര​യോ​ജ​നി​ക് സം​വി​ധാ​നം 15 ദി​വ​സ​മാ​യി നി​ശ്ച​ല​മാ​ണ്. ഇ​ത് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ ഒ​ന്ന​ര ഇ​ര​ട്ടി ഓ​ക്സി​ജ​ൻ വേ​ണ്ടി​വ​രും. ദ്ര​വ​രൂ​പ​ത്തി​ൽ എ​ത്തി​ക്കു​ന്ന ഓ​ക്സി​ജ​ൻ വാ​ത​ക​രൂ​പ​ത്തി​ലാ​ക്കി സി​ലി​ണ്ട​റു​ക​ളി​ൽ നി​റ​ച്ചാ​ണ് ആ​ശു​പ​ത്രി ഐ​സി​യു​ക​ളി​ലേ​ക്കും മ​റ്റും കു​ന്ന​ന്താ​നം പ്ലാ​ന്‍റി​ൽ നി​ന്നു ന​ൽ​കി​വ​ന്ന​ത്. ‌

കേ​ര​ള​ത്തി​ലെ മ​റ്റ് എ​യ​ർ സെ​പ്പ​റേ​ഷ​ൻ പ്ലാ​ന്‍റു​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 15 സി​ലി​ണ്ട​റു​ക​ൾ നി​റ​യ്ക്കു​ന്പോ​ൾ കു​ന്ന​ന്താ​നം ഓ​സോ​ണ്‍ ഗ്യാ​സ് ക​ന്പ​നി​യി​ൽ നി​ന്ന് 40 സി​ലി​ണ്ട​ർ വ​രെ ലി​ക്വി​ഡ് ഓ​ക്സി​ജ​ൻ നി​റ​യ്ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്.

സാ​ധാ​ര​ണ ഒ​രു രോ​ഗി​ക്ക് മി​നി​റ്റി​ൽ അ​ഞ്ച് ലി​റ്റ​ർ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ൽ കോ​വി​ഡ് ബാ​ധി​ച്ച ഒ​രാ​ൾ​ക്ക് മി​നി​റ്റി​ൽ 15 മു​ത​ൽ 25 ലി​റ്റ​ർ ഓ​ക്സി​ജ​ൻ വ​രെ​യാ​ണ് വേ​ണ്ടി​വ​രു​ന്ന​ത്. സൗ​ജ​ന്യ​മാ​യി സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന പ്ലാ​ന്‍റാ​ണ് ര​ണ്ടാ​ഴ്ച​യാ​യി സ്തം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ‌