ഓ​ക്സി​ജ​ൻ ല​ഭ്യ​ത​യി​ൽ ആശങ്ക
Friday, April 30, 2021 10:51 PM IST
പ​ത്ത​നം​തി​ട്ട: നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ണെ​ങ്കി​ലും തു​ട​ർ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന ആ​വ​ശ്യ​ക​ത​യി​ൽ ആ​ശ​ങ്ക. ക​രു​ത​ൽ​ശേ​ഖ​രം ദി​നം​പ്ര​തി കു​റ​ഞ്ഞു​വ​രു​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ആ​വ​ശ്യ​ത്തി​ന​നു​സൃ​ത​മാ​യ ല​ഭ്യ​ത ഉ​ണ്ടാ​കു​ന്നു​മി​ല്ല.മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വ​ര​വി​ലാ​ണ് ജി​ല്ല​യു​ടെ പ്ര​തീ​ക്ഷ. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രി​ട​ത്തു​പോ​ലും ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ സ​ജ്ജ​മാ​യ​തു​മി​ല്ല.

പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​ശു​പ​ത്രി, ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ജി​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ അ​ട​ക്ക​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ സി​ലി​ണ്ട​റു​ക​ൾ ല​ഭ്യ​മാ​കേ​ണ്ട​തു​ണ്ട്. എ​ല്ലാ​യി​ട​ത്തും പ്ര​തി​ദി​ന ഉ​പ​യോ​ഗം നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​തി​ലും പ​ത്തി​ര​ട്ടി​യി​ലേ​റെ​യാ​യി. സി ​കാ​റ്റ​ഗ​റി​യി​ൽ​പെ​ട്ട രോ​ഗി​ക​ളാ​ണ് ഈ ​ആ​ശു​പ​ത്രി​ക​ളി​ലു​ള്ള​ത്.

ഇ​വ​ർ​ക്ക് ഓ​ക്സി​ജ​ൻ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം.ര​ണ്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ഇ​തേ​വ​രെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​വ​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു കോ​വി​ഡ് ആ​ശു​പ​ത്രി​ക്കു പ്ര​തി​ദി​നം 200 സി​ലി​ണ്ട​റി​ന്‍റെ വ​രെ ആ​വ​ശ്യം നി​ല​വി​ലു​ണ്ട്. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ കു​ന്ന​ന്താ​നം, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം പ്ലാ​ന്‍റു​ക​ളി​ൽ നി​ന്നാ​ണ് ഇ​വ എ​ത്തി​ച്ചു​വ​രു​ന്ന​ത്.