ജി​ല്ല​യി​ലെ ഏ​ക വി​ത​ര​ണ കേ​ന്ദ്രം കു​ന്ന​ന്താ​ന​ത്ത്
Friday, April 30, 2021 10:51 PM IST
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ത​യാ​റാ​ക്കു​ന്ന ഏ​ക പ്ലാ​ന്‍റ് തി​രു​വ​ല്ല കു​ന്ന​ന്താ​നം കി​ൻ​ഫ്ര പാ​ർ​ക്കി​ലെ യൂ​ണി​റ്റാ​ണ്. പ​ത്ത​നം​തി​ട്ട കൂ​ടാ​തെ കോ​ട്ട​യം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലേ​ക്ക് ഇ​വി​ടെ​നി​ന്ന് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ന​ൽ​ക​ണം. കോ​വി​ഡ് തീ​വ്ര​വ്യാ​പ​ന ഘ​ട്ട​ത്തി​ൽ എ​ല്ലാ​യി​ട​ത്തും ഉ​പ​യോ​ഗം വ​ർ​ധി​ച്ചു.

അ​തി​ന​നു​സൃ​ത​മാ​യ ഉ​ത്പാ​ദ​നം കു​ന​ന്താ​നം ഓ​സോ​ണ്‍ ഗ്യാ​സ് ക​ന്പ​നി​യി​ൽ ന​ട​ക്കു​ന്നി​ല്ല. ഇ​വി​ടേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​ത് പാ​ല​ക്കാ​ട്ടു​നി​ന്നാ​ണ്. പ്ര​തി​ദി​നം 200 ട​ണ്‍ ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള പാ​ല​ക്കാ​ട് ഫാ​ക്ട​റി​യി​ൽ നി​ന്നു ദ്ര​വ​രൂ​പ​ത്തി​ലെ​ത്തി​ക്കു​ന്ന ഓ​ക്സി​ജ​ൻ വാ​ത​ക​രൂ​പ​ത്തി​ലാ​ക്കി സി​ലി​ണ്ട​റു​ക​ളി​ൽ നി​റ​ച്ചാ​ണ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും മ​റ്റും എ​ത്തി​ക്കു​ന്ന​ത്.

ക്ര​യോ​ജ​നി​ക് ടാ​ങ്ക് സൗ​ക​ര്യ​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ഓ​ക്സി​ജ​നും നി​റ​ച്ചു ന​ൽ​കും. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന​യാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ക്കു​ന്ന​ത്. കു​ന​ന്താ​ന​ത്തു സ്ഥാ​പി​ത​മാ​യി​ട്ടു​ള്ള പ്ലാ​ന്‍റി​ന് 20000 ലി​റ്റ​ർ ശേ​ഷി​യു​ള്ള​താ​ണ്. ആ​ധു​നി​ക ക്ര​യോ​ജ​നി​ക് ടാ​ങ്കും സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ട്.

കേ​ര​ള​ത്തി​ലെ ഇ​ത​ര എ​യ​ർ സെ​പ്പ​റേ​ഷ​ൻ പ്ലാ​ന്‍റു​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 15 സി​ല​ണ്ട​റു​ക​ൾ​വ​രെ നി​റ​യ്ക്കു​ന്പോ​ൾ കു​ന്ന​ന്താ​നം പ്ലാ​ന്‍റി​ൽ ലി​ക്വി​ഡ് ഓ​ക്സി​ജ​ൻ സ്റ്റോ​റേ​ജി​ൽ നി​ന്ന് 40 സി​ലി​ണ്ട​ർ വ​രെ നി​റ​യ്ക്കാ​നാ​കും.