കോ​ന്നി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ്: ഉ​ദ്ഘാ​ട​ന​ത്തി​ൽ മാ​ത്ര​മാ​യി
Friday, April 30, 2021 10:51 PM IST
കോ​ന്നി: പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ കോ​ന്നി​യി​ൽ നി​ന്നു ശ്വാ​സം കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​യി. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ കോ​ന്നി​യി​ൽ നി​ന്നു​ണ്ടാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലാ​ണ് പ്ര​തീ​ക്ഷ ഉ​ണ്ടാ​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 24ന് ​കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സെ​ൻ​ട്ര​ലൈ​സ്ഡ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. 12 കി​ട​ക്ക​ക​ളി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ൽ നി​ന്നും പൈ​പ്പ് ലൈ​ൻ വ​ഴി നേ​രി​ട്ട് ല​ഭ്യ​മാ​കു​ന്ന പ​ദ്ധ​തി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ ഇ​ക്കാ​ര്യം കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​ങ്ങ​നെ​യൊ​രു പ​ദ്ധ​തി​യെ​ക്കു​റി​ച്ച് കേ​ട്ട​റി​വു​പോ​ലു​മി​ല്ല.

ഫ​ണ്ട് മു​ട​ക്കി​യ​താ​യി പ​റ​യു​ന്ന എ​ൻ​എ​ച്ച്എ​മ്മി​നും പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​റി​വി​ല്ല.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ലെ ആ​വ​ശ്യ​ത്തി​ലേ​ക്ക് 15 സി​ലി​ണ്ട​റു​ക​ളാ​ണ് തു​ട​ക്ക​ത്തി​ൽ ല​ഭ്യ​മാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു ജ​നു​വ​രി 24ലെ ​പ്ര​ഖ്യാ​പ​നം. എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് 20 സി​ലി​ണ്ട​റു​ക​ൾ കൂ​ടി വാ​ങ്ങി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന പ്ര​ഖ്യാ​പ​ന​വും വ​ന്നു.

എ​ന്നാ​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന എ​ട്ട് സി​ലി​ണ്ട​റു​ക​ൾ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് ആ​ർ​എം​ഒ പ​റ​യു​ന്ന​ത്. കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കി​ട​ത്തി​ചി​കി​ത്സ ആ​രം​ഭി​ക്കു​ന്പോ​ൾ 100 കി​ട​ക്ക​ക​ളി​ലേ​ക്ക് ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന സം​വി​ധാ​ന​മു​ണ്ടെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

ഇ​ന്നി​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കി​ട​ത്തി​ചി​കി​ത്സ​യു​മി​ല്ല, ഓ​ക്സി​ജ​നു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. സ​മീ​പ​കാ​ല​ത്ത് ന​വീ​ക​ര​ണം ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മാ​ണ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.