ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Friday, April 30, 2021 10:51 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 1.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി അം​ഗീ​ക​രി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് 31വ​രെ 73 ല​ക്ഷം രൂ​പ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്നു ചെ​ല​വ​ഴി​ച്ചി​രു​ന്നു. കോ​വി​ഡ്് ചി​കി​ത്സ​യു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​മെ​ന്ന നി​ല​യി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ലേ​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി വ​ള​പ്പി​ൽ ഒ​രു പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. 50 ല​ക്ഷം രൂ​പ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​തി​നാ​യി നീ​ക്കി​വ​ച്ച​ത്. കെ​ട്ടി​ടം നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്ര​യും​വേ​ഗം എ​ത്തി​ച്ച് ഒ​രു മി​നി​റ്റി​ൽ 200 ലി​റ്റ​ർ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ്ലാ​ന്‍റാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി ഭാ​വി​യി​ൽ പ്ലാ​ന്‍റി​ന്‍റെ ഉ​ത്പാ​ദ​ന​ശേ​ഷി കൂ​ട്ടാ​നാ​കും. ജി​ല്ല​യി​ലെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ഓ​ക്സി​ജ​ൻ ഇ​വി​ടെ​നി​ന്ന് എ​ത്തി​ച്ചു ന​ൽ​കാ​ൻ ക​ഴി​യും.കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ്വ​ന്ത​മാ​യി ആം​ബു​ല​ൻ​സ് വാ​ങ്ങു​ന്ന​തി​ലേ​ക്ക് 18 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു.

108 ആം​ബു​ല​ൻ​സ് മാ​തൃ​ക​യി​ലാ​ണ് വാ​ഹ​നം ക്ര​മീ​ക​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്തി​ക്കു​ക.മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം രൂ​പ സം​ഭാ​വ​ന​യും ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി, പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, വി​വി​ധ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് 30 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ വാ​ങ്ങി ന​ൽ​കും. 30 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണി​ത്.ജി​ല്ല​യി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​നേ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പി​നു ന​ൽ​കി​യി​ട്ടു​ള്ള​ത്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള 18000 ല​ധി​കം കി​ട​പ്പു​രോ​ഗി​ക​ളാ​ണ ്ജി​ല്ല​യി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​നു​വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ മൂ​ന്ന് മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​കും വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്.കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​യു​ർ​വേ​ദം, ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളു​ടെ സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ർ. അ​ജ​യ​കു​മാ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.