എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ച്ചു
Friday, April 30, 2021 10:51 PM IST
പ​ത്ത​നം​തി​ട്ട: ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി നേ​രി​ടു​ന്ന പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ കോ​വി​ഡ് കെ​യ​ർ പ​ദ്ധ​തി​യി​ലൂ​ടെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും കു​ടി​വെ​ള്ള​വും എ​ത്തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം എം​പി യു​ടെ കോ​വി​ഡ് കെ​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​ന്പി​ൽ ആ​ർ​എം​ഒ ഡോ. ​ആ​ശി​ഷ് മോ​ഹ​ൻ​കു​മാ​ർ ഓ​ക്സി​ജ​ൻ ക്ഷാ​മം സം​ബ​ന്ധി​ച്ച് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഓ​ക്സി​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത.യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം ന​ഹാ​സ്പ​ത്ത​നം​തി​ട്ട, കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി, ന​ഹാ​സ് പ​ത്ത​നം​തി​ട്ട​ക്കാ​ണ് കോ​വി​ഡ് കെ​യ​ർ പ​ദ്ധ​തി​യു​ടെ ഏ​കോ​പ​ന ചു​മ​ത​ല.