ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ നി​ർ​ത്തി​വ​ച്ചു
Friday, April 30, 2021 10:50 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ കോ​വി​ഡ് ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ ഉ​ണ്ടാ​കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​നാ​യി​രി​ക്കും മു​ൻ​ഗ​ണ​ന.മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​ർ വാ​ർ​ഡ്ത​ല​ത്തി​ൽ ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി അ​ടു​ത്തു​ള്ള വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് സ്പോ​ട്ടാ​യി വാ​ക്സി​ൻ എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. ഈ ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ആ​രും വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ൽ സ്വ​മേ​ധ​യ എ​ത്തേ​ണ്ട​തി​ല്ലെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ക്സി​ന്‍റെ ല​ഭ്യ​ത അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ സെ​ന്‍റ​റു​ക​ളി​ലേ​ക്കു വാ​ക്സി​നേ​ഷ​ൻ വ്യാ​പി​പ്പി​ക്കും. ഒ​രു വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ പ​ര​മാ​വ​ധി 100 പേ​ർ​ക്കാ​ണ് ഒ​രു ദി​വ​സം വാ​ക്സി​ൻ എ​ടു​ക്കാ​ൻ സൗ​ക​ര്യ​മെ​രു​ക്കു​ന്ന​ത്.ജി​ല്ല​യി​ൽ 16 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. വാ​ക്സി​ന്‍റെ ല​ഭ്യ​ത വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.