കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പെ​ൻ​ഷ​ൻ വി​ത​ര​ണം മൂ​ന്നു​മു​ത​ൽ
Friday, April 30, 2021 10:50 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ പി​ടി​എ​സ്ബി അ​ക്കൗ​ണ്ട് ന​ന്പ​ർ അ​വ​സാ​നി​ക്കു​ന്ന അ​ക്ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്ന് മു​ത​ൽ ഏ​ഴു വ​രെ​യു​ള​ള തീ​യ​തി​ക​ളി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്തും. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ട്ര​ഷ​റി ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും പൂ​ർ​ണ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

മൂ​ന്നി​ന് രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ പി​ടി​എ​സ്ബി അ​ക്കൗ​ണ്ട് ന​ന്പ​ർ പൂ​ജ്യ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ അ​ക്കൗ​ണ്ട് ന​ന്പ​ർ ഒ​ന്നി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്കും, നാ​ലി​ന് രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ അ​ക്കൗ​ണ്ട് ന​ന്പ​ർ ര​ണ്ടി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ അ​ക്കൗ​ണ്ട് ന​ന്പ​ർ മൂ​ന്നി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്കും, മേ​യ് അ​ഞ്ചി​ന് രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ അ​ക്കൗ​ണ്ട് ന​ന്പ​ർ നാ​ലി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ അ​ക്കൗ​ണ്ട് ന​ന്പ​ർ അ​ഞ്ചി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്കുംആ​റി​ന് രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ അ​ക്കൗ​ണ്ട് ന​ന്പ​ർ ആ​റി​ൽ അ​വ​സാ​നി​ക്കു​ന്ന പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ അ​ക്കൗ​ണ്ട് ന​ന്പ​ർ ഏ​ഴി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്കും മേ​യ് ഏ​ഴി​ന് രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ അ​ക്കൗ​ണ്ട് ന​ന്പ​ർ ഏ​ഴി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ അ​ക്കൗ​ണ്ട് ന​ന്പ​ർ ഏ​ഴി​ൽ അ​വ​സാ​നി​ക്കു​ന്ന പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മാ​ണ് പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ(​ഇ​ൻ ചാ​ർ​ജ്) അ​റി​യി​ച്ചു.

പ​നി​യോ മ​റ്റ് രോ​ഗ​ല​ക്ഷ​ണം ഉ​ള്ള​വ​രോ, നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള​വ​രോ നേ​രി​ട്ട് ട്ര​ഷ​റി​യി​ൽ ഇ​ട​പാ​ടി​നാ​യി​ട്ടെ​ത്തു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.
ഇ​ത്ത​ര​ത്തി​ൽ ട്ര​ഷ​റി​ക​ളി​ൽ എ​ത്താ​ൻ സാ​ധി​ക്കാ​ത്ത പെ​ൻ​ഷ​ൻ​കാ​ർ വ്യ​ക്തി​ഗ​ത ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി ചെ​ക്കി​നോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ ​ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പെ​ൻ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ ക്രെ​ഡി​റ്റ് ചെ​യ്യും.