ജ​പ​മാ​ല​യ​ജ്ഞ​മാ​സ​മാ​യി ആ​ച​രി​ക്കും
Friday, April 30, 2021 10:50 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ൽ ജ​പ​മാ​ല​യ​ജ്ഞ മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ക്ര​മീ​ക​രി​ക്കാ​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​ദേ​ശി​ച്ചു.കു​ടും​ബ​ങ്ങ​ളി​ലും ഇ​ട​വ​ക​ക​ളി​ലും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തും. നി​ശ്ച​യി​ക്ക​പ്പെ​ട്ട ഒ​രു ദി​വ​സം എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ജ​പ​മാ​ല മു​ഴു​വ​ൻ ചൊ​ല്ലാ​ൻ ക്ര​മീ​ക​ര​ണ​മു​ണ്ടാ​കും. ബി​ഷ​പ്സ് ഹൗ​സി​ൽ ഇ​ന്ന് ഇ​തി​നു തു​ട​ക്ക​മാ​കും. ഇ​ന്നു മു​ത​ൽ 31വ​രെ പെ​രു​നാ​ട് മാ​ന്പാ​റ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ ആ​റു മു​ത​ൽ 12 മ​ണി​ക്കൂ​ർ ജ​പ​മാ​ല​പ്രാ​ർ​ഥ​ന ക്ര​മീ​ക​രി​ക്കും. 13ന് ​പ​ത്ത​നം​തി​ട്ട സ​ങ്കേ​ത​ഭ​വ​ൻ ആ​ശ്ര​മ​ത്തി​ൽ അ​ഖ​ണ്ഡ​ജ​പ​മാ​ല രാ​വി​ലെ ആ​റു മു​ത​ൽ ന​ട​ക്കും.