മൈ​ല​പ്ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി പെ​രു​ന്നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Friday, April 30, 2021 10:50 PM IST
മൈ​ല​പ്ര: സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ നാ​ളെ മു​ത​ൽ ഏ​ഴു വ​രെ ന​ട​ക്കും. നാ​ളെ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് പ്ര​സാ​ദ് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യും വൈ​കു​ന്നേ​രം വി​വി​ധ കു​രി​ശ​ടി​ക​ളി​ൽ സ​ന്ധ്യാ​ന​മ​സ്കാ​ര​വും ന​ട​ക്കും. ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന പെ​രു​ന്നാ​ൾ. നാ​ലി​ന് പ്ര​വാ​സി സം​ഗ​മ​വും അ​ഞ്ചി​ന് കു​ടും​ബ​സം​ഗ​മ​വും സൂം ​മീ​റ്റിം​ഗി​ലൂ​ടെ ന​ട​ക്കും. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഡോ.​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം, ഡോ. ​സ​ഖ​റി​യാ മാ​ർ അ​പ്രേം, സ​ഭാ വൈ​ദി​ക ട്ര​സ്റ്റി റ​വ.​ഡോ.​എം.​ഒ. ജോ​ണ്‍, മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ണ്‍ എ​ന്നി​വ​ർ സം​ഗ​മ​ങ്ങ​ളി​ൽ സ​ന്ദേ​ശം ന​ൽ​കും. ഏ​ഴി​നു രാ​വി​ലെ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ സ​ന്ദേ​ശ​വും കൊ​ടി​യി​റ​ക്കും.