തീ​യാ​ടി​ക്ക​ൽ 110 കെ​വി സ​ബ്സ്റ്റേ​ഷ​നു രൂ​പ​രേ​ഖ ത​യാ​റാ​യി
Friday, April 30, 2021 10:50 PM IST
റാ​ന്നി: തീ​യാ​ടി​ക്ക​ലി​ൽ അ​നു​മ​തി​യാ​യ 33 കെ​വി സ​ബ് സ്റ്റേ​ഷ​ൻ 110 കെ​വി ആ​ക്കു​ന്ന​തി​ന് രൂ​പ​രേ​ഖ ത​യാ​റാ​യി. മ​ന്ത്രി എം. ​എം. മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യാ​ണ് തീ​യാ​ടി​ക്ക​ലി​ൽ സ​ബ് സ്റ്റേ​ഷ​ൻ വേ​ണ​മെ​ന്ന് നി​വേ​ദ​നം ന​ൽ​കി​യ​ത്. വേ​ദി​യി​ൽ ത​ന്നെ സ​ബ് സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി. ആ​ദ്യം അ​നു​വ​ദി​ച്ച 33 കെ​വി സ​ബ് സ്റ്റേ​ഷ​ൻ മ​തി​യാ​വി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് 110 കെ​വി സ​ബ് സ്റ്റേ​ഷ​നാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ’ പു​തി​യ സ​ബ്സ്റ്റേ​ഷ​ൻ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ അ​യി​രൂ​ർ, കൊ​റ്റ​നാ​ട്, എ​ഴു​മ​റ്റൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ വൈ​ദ്യു​ത ത​ട​സ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും. റാ​ന്നി നോ​ർ​ത്ത്, സൗ​ത്ത് അ​യി​രൂ​ർ, വാ​യ്പൂ​ര് സെ​ക്ഷ​നു​ക​ളി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് വൈ​ദ്യു​ത വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.