ക​ലു​ങ്ക് കെ​ട്ടി​യ​ട​ച്ച് റോ​ഡ് വി​ക​സ​നം; ഉ​പ​റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് സ്ഥി​ര​മാ​കു​ന്നു
Friday, April 30, 2021 10:50 PM IST
റാ​ന്നി: പു​ന​ലൂ​ർ മൂ​വാ​റ്റു​പു​ഴ പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​മു​ക്ക് ഭാ​ര​ത് പെ​ട്രോ​ൾ പ​ന്പി​നോ​ടു ചേ​ർ​ന്നു​ള്ള തേ​ക്കാ​ട്ടി​ൽ പ​ള്ളി​പ്പ​ടി റോ​ഡ് പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് ചേ​രു​ന്നി​ട​ത്ത് നി​ല​വി​ലു​ള്ള ക​ലു​ങ്ക് ഇ​രു​വ​ശ​ങ്ങ​ളി​ലും റെ​ഡി​മെ​യ്ഡ് ഓ​ട​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ട​ച്ച് റോ​ഡ് പ​ണി​യു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.റാ​ന്നി ടൗ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ​വെ​ള്ളം ഒ​ഴു​കി എ​ത്തു​ന്ന​ത് ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ്.

വെ​ള്ള​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​നു​ള്ള ക​ലു​ങ്ക് നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഈ ​ക​ലു​ങ്ക് അ​ട​ച്ച് ഓ​ട​യി​ലൂ​ടെ​യു​ള്ള വെ​ള്ളം വ​ള​യ​നാ​ട് ഓ​ഡി​റ്റോ​റി​യം പ​ടി​ക്ക​ൽ ഉ​ള്ള ക​ലു​ങ്കി​ലേ​ക്ക് വി​ടാ​നാ​ണ് നീ​ക്കം.ഇ​ന്ത്യ​ൻ ഓ​യി​ൽ പ​ന്പ് മു​ത​ലു​ള്ള വെ​ള്ളം ഓ​ട​യി​ലൂ​ടെ മാ​മുക്ക് ജം​ഗ്ഷ​ൻ വ​ഴി ഇ​വി​ടേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ചെരി​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​ക്കാ​ൽ കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ വെ​ള്ള​മൊ​ഴു​കു​ന്ന​തി​നി​ട​യി​ലു​ള്ള നി​ല​വി​ലു​ള്ള ഈ ​ക​ലു​ങ്ക് കെ​ട്ടി​യ​ട​ച്ച​ത് അ​ശാ​സ്ത്രീ​യ​മാ​യാ​ണ്.

ഇ​തി​നി​ടെ ഉ​പ റോ​ഡു​ക​ളി​ലെ വെ​ള്ളം റോ​ഡി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​മി​ല്ല. റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ ക​ലു​ങ്ക് നി​ർ​മി​ക്കു​ക​യോ ഇ​പ്പോ​ൾ ഉ​ള്ള​ത് നി​ല​നി​ർ​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് നി​ർ​മാ​ണ ക​ന്പ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ്പാ​ക്കാ​ത്ത​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും പ്ര​തി​ഷേ​ധി​ച്ചു.

ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ളം ഒ​ഴു​കി എ​ത്തി​യാ​ൽ പെ​ട്രോ​ൾ​പ​ന്പി​ന് അ​ക​ത്തേ​ക്കും സ​മീ​പ വീ​ടു​ക​ളു​ടെ മു​റ്റ​ത്തും വെ​ള്ളം ഉ​യ​രു​ക​യും കാ​ൽ​ന​ട​പോ​ലും സാ​ധ്യ​മ​ല്ലാ​തെ​യു​മാ​കും, മു​ന്പ് വെ​ള്ള​ക്കെ​ട്ട് സ്ഥി​ര​മാ​യി ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യു​ടെ ഫ​ണ്ടി​ൽ നി​ന്നും തു​ക അ​നു​വ​ദി​ച്ചാ​ണ് റോ​ഡ് വീ​ണ്ടും കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു ഉ​യ​ർ​ത്തി​യ​ത്.