കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ വേ​ണം: വി​ക്ട​ർ
Friday, April 30, 2021 10:50 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലും വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലും ജി​ല്ല​യി​ൽ ഇ​പ്പോ​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന സ​മീ​പ​നം അ​പ​ക​ട​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു വ​ഴി​തെ​ളി​ക്കും.

ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ചി​കി​ത്സാ​രം​ഗ​ത്തു പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ല. പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി മാ​റ്റി​യി​ട​ണം. ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​ൾ​പ്പെ​ടെ ഉ​റ​പ്പാ​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ന്യ​ത്തെ ഏ​ല്പി​ക്ക​ണ​മെ​ന്നും വി​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ത്ത സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും ആ​ശു​പ​ത്രി​ക​ളും ഏ​റ്റെ​ടു​ത്ത് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ് വ്യാ​പ​ന കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ട്.

അ​ണു​ന​ശീ​ക​ര​ണ സം​വി​ധാ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ഓ​ക്സി​ജ​ൻ, വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ടി​യ​ന്ത​രാ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി ല​ഭ്യ​മാ​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ക​ണം.ജ​ന​ങ്ങ​ളി​ൽ നി​ന്നു പി​ഴ ഈ​ടാ​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്. അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യി​ട​യ​ിലട​ക്കം പ​രി​ശോ​ധ​ന​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്. കോ​വി​ഡ് ജ​ന​ങ്ങ​ളി​ലു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​നാ​കി​ല്ല. ജി​ല്ല​യി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ സ​ർ​വ​ക​ക്ഷി​യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ക്ക​ണ​മെ​ന്നും വി​ക്ട​ർ ടി. ​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.