കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ
Friday, April 30, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും തു​ട​ർ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സാ​ബു സി. ​മാ​ത്യു, ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ർ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് പ്രോ​ജ​ക്ടു​ക​ൾ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​വാ​ൻ യോ​ഗം നി​ർ​ദേ​ശി​ച്ചു.

ക​ണ്ടെ​യ്മെ​ന്‍റ് സോ​ണ്‍, 144 പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും സ​മി​തി നി​ർ​ദേ​ശി​ച്ചു. ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ, സി​എ​ഫ്എ​ൽ​ടി​സി, കോ​വി​ഡ് ര​ണ്ടാ​ംനി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ, ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രോ​ജ​ക്ടു​ക​ൾ ത​യാ​റാ​ക്കി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ എ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.