മൃ​ഗാ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ
Friday, April 30, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് മൃ​ഗാ​ശു​പ​ത്രി​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ ക​ർ​ഷ​ക​ർ ഒ​ന്നി​ച്ചെ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​മാ​യി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​യ​താ​യി ജി​ല്ലാ മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​ഒ.​പി. രാ​ജ് അ​റി​യി​ച്ചു.

ഗൗ​ര​വ​ത​ര​മാ​ർ​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി മൃ​ഗാ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടെ​ത്തു​വാ​ൻ ക​ർ​ഷ​ക​ർ ശ്ര​ദ്ധി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി അ​താ​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​ദേ​ശ​ത്തെ മൃ​ഗാ​ശു​പ​ത്രി​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ബ​ന്ധ​പ്പെ​ട്ട ഫോ​ണ്‍ ന​ന്പ​രു​ക​ൾ സൂ​ക്ഷി​ക്കു​ക​യും ചെ​യ്യ​ണം.

വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി​യ മാ​റ്റി​വ​യ്ക്കാ​വു​ന്ന സേ​വ​ന​ങ്ങ​ൾ രോ​ഗ​വ്യാ​പ​ന തീ​വ്ര​ത കു​റ​യു​ന്ന​ത​നു​സ​രി​ച്ച് മാ​ത്രം ന​ട​ത്ത​ണം. ടോ​ക്ക​ണ്‍ വ​ഴി മാ​ത്രം ഡോ​ക്ട​റെ കാ​ണു​ക. അ​ടി​യ​ന്ത​ര മൃ​ഗ​ചി​കി​ത്സ​യ്ക്കാ​യി വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ലെ​ത്തു​ന്പോ​ൾ ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണം. ജി​ല്ലാ​ത​ല​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ കോ​ൾ​സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഫോ​ണ്‍ : 0468 2270908, 0468 2270206. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ : 9447804160.