ആ​റ​ന്മു​ള​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് മൊ​ബൈ​ൽ ടെ​സ്റ്റിം​ഗ് യൂ​ണി​റ്റ് വേ​ണം
Friday, April 30, 2021 10:48 PM IST
ആ​റ​ന്മു​ള: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ രോ​ഗ​ബാ​ധ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും പ​രി​ശോ​ധ​ന​ക​ൾ കു​റ​യു​ന്നു​വെ​ന്ന് ആ​ക്ഷേ​പം.​വ​ല്ല​ന ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും യാ​ത്രാ​സൗ​ക​ര്യം കു​റ​വാ​യ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പ​ല​രും പ​രി​ശോ​ധ​ന ന​ട​ത്തു​വാ​ൻ എ​ത്തു​ന്നി​ല്ല.

വ​ല്ല​ന ഹെ​ൽ​ത്ത് സെ​ന്‍റ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു മൊ​ബൈ​ൽ ടെ​സ്റ്റിം​ഗ് യൂ​ണി​റ്റ് മു​ന്പ് ഉ​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ച പ​രി​ശോ​ധ​ന സൗ​ക​ര്യം പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് എ​ത്താ​ൻ സ​ഹാ​യി​ച്ചി​രു​ന്നു. മൂ​ന്നു മാ​സം മു​ന്പ് വാ​ഹ​നം ഏ​നാ​ദി​മം​ഗ​ല​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ വാ​ഹ​നം കേ​ടാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ നി​ന്നു​ള്ള​ത്.
വ​ല്ല​ന​യി​ലേ​ക്ക് മൊ​ബൈ​ൽ ടെ​സ്റ്റിം​ഗ് യൂ​ണി​റ്റ് അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ​യ്ക്ക് ന​ൽ​കി​യ ക​ത്തി​ൽ ജ​ന​ശാ​ക്തീ​ക​ര​ണ ഗ​വേ​ഷ​ണ കേ​ന്ദ്രം ജി​ല്ല സെ​ക്ര​ട്ട​റി എ​ൻ. കെ. ​ബാ​ല​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ടി. ​ടോ​ജി യും ​ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ൽ ആ​ഫീ​സ​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.