ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു കാ​തോ​ർ​ത്ത് അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ൾ
Friday, April 30, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ പൂ​ർ​ണ​സ​ജ്ജം. നാ​ളെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് ത​ന്നെ വോ​ട്ടെ​ണ്ണ​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ കൗ​ണ്ടിം​ഗ് സെ​ന്‍റ​റി​ൽ എ​ത്തും.

അ​താ​ത് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ നി​രീ​ക്ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ൻ​ഡ​മൈ​സേ​ഷ​ൻ ന​ട​ത്തും. ഏ​ഴോ​ടെ റാ​ൻ​ഡ​മൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി ഓ​രോ ടേ​ബി​ളി​ലേ​ക്കു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​ശ്ച​യി​ക്കും.

ആ​ദ്യം പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങും

രാ​വി​ലെ എ​ട്ടി​ന് പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ ടേ​ബി​ളു​ക​ളി​ൽ എ​ത്തി​ക്കും. രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ തു​റ​ക്കു​ക. 500 എ​ണ്ണ​ത്തി​ന്‍റെ ഓ​രോ കെ​ട്ടാ​യി തി​രി​ച്ചാ​ണ് പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണു​ക. അ​തി​നു ശേ​ഷം വ​ര​ണാ​ധി​കാ​രി ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സ്ട്രോ​ങ്ങ് റൂം ​തു​റ​ക്കും. ഇ​വി​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​കും. ഇ​വി​ടെ നി​ന്നും ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സേ​ഴ്സ് ഡ​യ​റി​യാ​യ 17 സി ​ഫോ​മു​മാ​ണ് വോ​ട്ടെ​ണ്ണ​ൽ ടേ​ബി​ളി​ൽ എ​ത്തി​ക്കു​ക. ഇ​ത് സീ​ൽ ചെ​യ്ത​തു ത​ന്നെ​യാ​ണെ​ന്ന് കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​റ​പ്പു വ​രു​ത്തും.

ആ​ദ്യം ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ആ​കെ വോ​ട്ടു​ക​ളു​ടെ എ​ണ്ണ​മാ​ണ് പ​രി​ശോ​ധി​ക്കു​ക. ഇ​ത് 17 സി ​ഫോ​മി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തു ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. അ​തി​നു ശേ​ഷ​മാ​യി​രി​ക്കും ഓ​രോ സ്ഥാ​നാ​ർ​ത്ഥി​ക്കും ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ൾ പ​രി​ശോ​ധി​ക്കു​ക. ഇ​ത് ഫോ​മി​ന്‍റെ ര​ണ്ടാം പാ​ർ​ട്ടി​ൽ എ​ഴു​തി​ച്ചേ​ർ​ക്കും.

സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യി​രി​ക്കും ഫോ​മി​ൽ എ​ഴു​തി​ച്ചേ​ർ​ക്കു​ക. മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രു​ടെ​യും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റി​ന്‍റെ​യും സാ​ന്നി​ധ്യം ഇ​വി​ടെ​യു​ണ്ടാ​കും. ഫോ​മി​ൽ കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ സാ​ക്ഷി​യാ​യി ഒ​പ്പ് ചേ​ർ​ക്കും.

ഇ​തി​ന്‍റെ കോ​പ്പി വ​ര​ണാ​ധി​കാ​രി​യു​ടെ അ​ടു​ത്തേ​ക്ക് കൈ​മാ​റും. ഒ​രു റൗ​ണ്ട് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ വ​ര​ണാ​ധി​കാ​രി ആ ​റൗ​ണ്ടി​ലെ ഫ​ലം പ്ര​ഖ്യാ​പി​ക്കും. ഓ​രോ ടേ​ബി​ളി​ലും ഓ​രോ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും പ​രി​ശോ​ധി​ച്ചു ക​ഴി​യു​ന്പോ​ഴാ​ണ് ഒ​രു റൗ​ണ്ട് പൂ​ർ​ത്തി​യാ​കു​ന്ന​ത്.

മു​ഴു​വ​ൻ റൗ​ണ്ടും പൂ​ർ​ത്തി​യാ​യി ക​ഴി​യു​ന്പോ​ൾ റാ​ൻ​ഡ​മൈ​സ് ചെ​യ്തെ​ടു​ക്കു​ന്ന അ​ഞ്ച് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ വി​വി പാ​റ്റു​ക​ളും എ​ണ്ണും. വി​വി​പാ​റ്റു​ക​ൾ എ​ണ്ണാ​ൻ പ്ര​ത്യേ​കം കൗ​ണ്ട​ർ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ എ​ണ്ണ​വും പൂ​ർ​ത്തി​യാ​യി ക​ഴി​യു​ന്പോ​ൾ വ​ര​ണാ​ധി​കാ​രി വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റും.

പൊ​തു ജ​ന​ങ്ങ​ൾ​ക്ക് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ജി​ല്ല​യി​ലെ എ​ല്ലാ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും മീ​ഡി​യ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. കേ​ന്ദ്ര​ത്തി​ന് 100 മീ​റ്റ​ർ ദൂ​ര​ത്ത് വാ​ഹ​ന​ങ്ങ​ൾ ത​ട​യും. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ഉ​ണ്ടാ​കും.