അ​ടി​പ്പാ​ത​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ഒ​ഴി​വാ​ക്കാ​ൻറോ​ഡി​ൽ പ​ന്ത​ലി​ട്ട് റെ​യി​ൽ​വേ
Friday, April 30, 2021 10:48 PM IST
തി​രു​വ​ല്ല: അ​ടി​പ്പാ​ത​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ റെ​യി​ൽ​വേ​യു​ടെ പു​തി​യ പ​രീ​ക്ഷ​ണം. ഇ​രു​വ​ള്ളി​പ്ര, കു​റ്റൂ​ർ, തൈ​മ​റ​വും​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​യി​ൽ​വേ​യു​ടെ പ​ന്ത​ൽ ഉ​യ​ർ​ന്ന​ത്.മ​ഴ​വെ​ള്ളം അ​ടി​പ്പാ​ത​യി​ലേ​ക്ക് ക​യ​റാ​തി​രി​ക്കാ​ൻ ഇ​രു​വ​ശ​ത്തും മേ​ൽ​ക്കൂ​ര തീ​ർ​ത്താ​ണ് റെ​യി​ൽ​വേ​യു​ടെ പ​രീ​ക്ഷ​ണം.

2016ൽ ​റെ​യി​ൽ​വേ ഇ​ര​ട്ട​പ്പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ നി​ർ​മി​ച്ച അ​ടി​പ്പാ​ത​യി​ൽ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ചു രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ട് ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തൊ​ഴി​വാ​ക്കാ​ൻ ന​ട​ത്തി​യ പ​ല ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ റോ​ഡി​ൽ പ​ന്ത​ലി​ട്ടു കൊ​ണ്ടു​ള്ള പ​രീ​ക്ഷ​ണം. നേ​രി​ട്ട് വെ​ള്ളം അ​ടി​പ്പാ​ത​യി​ലേ​ക്ക് എ​ത്തു​ന്ന​തു ത​ട​യാ​ൻ റെ​യി​ൽ​പാ​ത​യു​ടെ ഇ​രു​വ​ശ​ത്തു​മാ​യി ഇ​രു​ന്പു ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച് അ​ലൂ​മി​നി​യം ഷീ​റ്റു​ക​ൾ കൊ​ണ്ടാ​ണ് മേ​ൽ​ക്കൂ​ര തീ​ർ​ത്തി​രി​ക്കു​ന്ന​ത്. ഇ​ഷ്ടി​ക കൊ​ണ്ടു കെ​ട്ടി​ത്തി​രി​ച്ച് വെ​ള്ളം വാ​ർ​ന്നു പോ​കു​ന്ന​തി​ന് മ​റ്റൊ​രു മാ​ർ​ഗ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം അ​ടി​പ്പാ​ത​യി​ലേ​ക്ക് ക​യ​റാ​തി​രി​ക്കാ​ൻ റോ​ഡി​നു കു​റു​കെ ഡ്രെ​യി​നേ​ജ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ​യു​ടെ പു​തി​യ പ​രീ​ക്ഷ​ണം വി​ജ​യ​മാ​ണോ​യെ​ന്ന​റി​യാ​ൻ അ​ടു​ത്ത മ​ഴ​ക്കാ​ലം വ​രെ കാ​ത്തി​രി​ക്ക​ണം. വേ​ന​ൽ​മ​ഴ​യി​ൽ കാ​ര്യ​മാ​യ വെ​ള്ള​മൊ​ഴു​ക്ക് ഉ​ണ്ടാ​യി​ല്ല.