ഫ​ല​സൂ​ച​ന​ക​ൾ 9.30 ഓ​ടെ ! വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി റൗ​ണ്ട​ടി​സ്ഥാ​ന​ത്തി​ൽ വോ​ട്ടെ​ണ്ണ​ൽ
Friday, April 30, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ല​ക്ട്രോ​ണി​ക്സ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ വി​വി​ധ റൗ​ണ്ടു​ക​ളി​ലാ​യി​ട്ടാ​കും എ​ണ്ണു​ക. ഓ​രോ റൗ​ണ്ടി​ലും 18 വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ​വ​രെ ഒ​രു ടേ​ബി​ളി​ൽ എ​ണ്ണും.വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ആ​ദ്യ റൗ​ണ്ട് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മാ​ത്ര​മേ ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രി​ക​യു​ള്ളൂ.

രാ​വി​ലെ 8.30നാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ എ​ണ്ണാ​നാ​യി ന​ട​പ​ടി​ക​ളാ​രം​ഭി​ക്കു​ന്ന​ത്. 9.30 ഓ​ടെ ഫ​ല സൂ​ച​ന​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. ത​പാ​ൽ വോ​ട്ടു​ക​ൾ എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും വ​ർ​ധി​ച്ചി​ട്ടു​ള്ള​തി​നാ​ൽ അ​ന്തി​മ​ഫ​ലം എ​ത്താ​ൻ വൈ​കും. ഉ​ച്ച​യോ​ടെ മാ​ത്ര​മേ അ​ന്തി​മ​ഫ​ലം പ്ര​തീ​ക്ഷി​ക്കാ​നാ​കൂ. ആ​റ·ു​ള പോ​ലെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കൂ​ടു​ത​ലു​ള്ള​തി​നാ​ൽ ഫ​ലം ഉ​ച്ച​യാ​യേ​ക്കും.

സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വു​മ​ധി​കം വോ​ട്ട​ർ​മാ​രു​ള്ള മ​ണ്ഡ​ല​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ കു​റ്റ​പ്പു​ഴ മാ​ർ​ത്തോ​മ്മ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ 20 ടേ​ബി​ളു​ക​ളി​ലാ​യി 16 റൗ​ണ്ടു​ക​ളും പോ​സ്റ്റ​ൽ ബാ​ല​റ്റി​ന് ഏ​ഴ് ടേ​ബി​ളു​ക​ളു​മാ​ണു​ള്ള​ത്.റാ​ന്നി​യി​ൽ റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ഇ​വി​എം മെ​ഷീ​നി​നാ​യി 15 ടേ​ബി​ളു​ക​ളി​ലാ​യി 19 റൗ​ണ്ടു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പോ​സ്റ്റ​ൽ ബാ​ല​റ്റി​ന് അ​ഞ്ച് ടേ​ബി​ളു​ക​ളു​മാ​ണു​ള്ള​ത്.ആ​റ·ു​ള​യി​ലേ​ത് കു​ന്പ​ഴ മൗ​ണ്ട് ബ​ഥ​നി പ​ബ്ലി​ക് സ്കൂ​ളി​ൽ ഇ​വി​എം മെ​ഷീ​നു​ക​ൾ​ക്ക​യി 18 ടേ​ബി​ളു​ക​ളി​ലാ​യി 19 റൗ​ണ്ടു​ക​ളും പോ​സ്റ്റ​ൽ ബാ​ല​റ്റി​ന് ഏ​ഴ് ടേ​ബി​ളു​ക​ളു​മാ​ണു​ള്ള​ത്.കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ മ​ല​യാ​ല​പ്പു​ഴ മു​സ​ലി​യാ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഇ​വി​എം മെ​ഷീ​നു​ക​ൾ​ക്ക് 15 ടേ​ബി​ളു​ക​ളി​ലാ​യി 19 റൗ​ണ്ടു​ക​ളും പോ​സ്റ്റ​ൽ ബാ​ല​റ്റി​ന് ആ​റ് ടേ​ബി​ളു​ക​ളു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മ​ണ​ക്കാ​ല ത​പോ​വ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ഇ​വി​എം മെ​ഷീ​നു​ക​ൾ 15 ടേ​ബി​ളു​ക​ളി​ലാ​യി 21 റൗ​ണ്ടു​ക​ളും പോ​സ്റ്റ​ൽ ബാ​ല​റ്റി​ന് അ​ഞ്ച് ടേ​ബി​ളു​ക​ളു​മാ​ണു​ള്ള​ത്.